രാജ്യത്ത് കൊവിഡ് മരണങ്ങൾ നാല് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 46,617 കേസുകൾ
الجمعة, يوليو 02, 2021
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് കേസുകളിൽ കുറവ്. 47,000ത്തിൽ താഴെ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. അതിനൊപ്പം തന്നെ മരണസംഖ്യയിലുണ്ടാകുന്ന കുറവും ആശ്വാസകരമാണ്. അതേസമയം രാജ്യത്തെ ആകെ മരണസംഖ്യ നാല് ലക്ഷം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.