കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം പഞ്ചാബിൽ സ്കൂളുകൾ ആദ്യമായി തുറന്നു. പത്ത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ആരംഭിച്ചിരിക്കുന്നത്. രക്ഷകർത്താക്കളുടെ സമ്മതപത്രത്തോടെ വിദ്യാർഥികൾക്ക് ഷൂലിൽ പ്രവേശിക്കാം. മാർച്ചിൽ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ നാല് മാസത്തിന് ശേഷമാണ് തുറന്നിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്കൂളുകളിൽ ഹാജരാകാൻ അനുവദിച്ചത്.
ഓൺലൈൻ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്. മാസങ്ങളായുള്ള ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളുകളിൽ നേരിട്ടെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികളും അധ്യാപകരും. ഓൺലൈൻ ക്ലാസുകൾ അപേക്ഷിച്ച് അധ്യാപകരെ നേരിൽ കണ്ട് ക്ലാസുകളിൽ പങ്കെടുക്കുന്നതാണ് കൂടുതൽ സഹായകമെന്ന് വിദ്യാർഥികൾ പറഞ്ഞു.