ആകാശത്തിലെ അത്‍ഭുതം: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ആഡംബര ഹോട്ടൽ, വാടക ലക്ഷങ്ങൾ
തിങ്കളാഴ്ച, ജൂൺ 28, 2021
ചൈന: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അത്യാഡംബര ഹോട്ടൽ തുറന്നു. ചൈനയിലെ ഷാങ്ഹായിൽ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ചൈനീസ് ഹോട്ടൽ ബിസിനസ് രംഗത്തെ പ്രമുഖരായ ജിൻ ജിയാങ് ഇന്റർനാഷണൽ ഹോട്ടൽസ് ആണ് ജെ ഹോട്ടൽ എന്ന പേരിലുള്ള ഈ അത്‍ഭുത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ ഷാങ്ഹായ് ടവറിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് ജെ ഹോട്ടൽ പ്രവര്‍ത്തിക്കുന്നത്.