കൊവിഡ് വ്യാപനത്തെ തുടർന്ന് ദക്ഷിണ ചൈനയിൽ നൂറു കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും നഗരത്തിന്റെ ഒരു ഭാഗം പൂർണമായി അടച്ചിട്ട് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.
ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ.
ഇന്നലെ ആറു കൊവിഡ് കേസുകളാണ് ഗുവാങ്‌ഡോങ് ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചത്, ഇതിലൊരു സ്ത്രീക്ക് കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ ജീവനക്കാരിയാണ്. ഇതോടെ, 460 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാന്‍ അധികൃതർ ഉത്തരവിട്ടു.