കൊറോണയെ പ്രതിരോധിക്കാൻ പ്രത്യേക ത്രിഡി പ്രിൻറഡ് മാസ്കുകൾ പുറത്തിറക്കി ഒരു സ്റ്റാര്‍ട്ടപ്പ്. വൈറസുകളെ മാത്രമല്ല ബാക്ടീരിയയെയും പ്രതിരോധിക്കുന്നതാണ് മാസ്ക്. കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കും
കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ ഒരു മാസ്ക് ആണ് നമ്മൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇരട്ട മാസ്ക് ശീലമായിക്കഴിഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാൻ ആകുന്ന ഒരു ആൻറി വൈറൽ മാസ്ക് ആണ് ഇപ്പോൾ ട്രെൻഡ്. പൂനെയിലെ ഒരു സ്റ്റാര്‍ട്ടപ്പാണ് ടെക്നോളജി ഡവലപ്മെൻറ് ബോര്‍ഡുമായി ചേര്‍ന്ന് പ്രത്യേക മാസ്ക് വികസിപ്പിച്ചത്.
കൊറോണയെ ചെറുക്കാം എന്നു മാത്രമല്ല ഈ മാസ്കിന് വിലയും കുറവാണ്. ത്രിഡി മാസ്കുകൾ കൂടാതെ എൻ 95 മാസ്കുകളും, തുണി മാസ്കുകളും എല്ലാം സംരംഭം പുറത്തിറക്കുന്നുണ്ട്.
സോഡിയം ഒലുഫിൻ സൾഫേറ്റ് മിശ്രിതം കൊണ്ടുള്ള കോട്ടിങ് ഉള്ള മാസ്ക് ആണെന്നതാണ് വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കും എന്ന ഉറപ്പ് നൽകാൻ കാരണം.