35 ട്രെയിനി ഡിപ്ലോമ എഞ്ചനീയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തമിഴ്നാട്, കർണാടക, കേരള, പുതുച്ചേരി എന്നീവിടങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കുക
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. സൗത്ത് റീജിയൻ ട്രാൻസ്മിഷൻ സിസ്റ്റം-2 ലാണ് ഒഴിവുള്ളത്. തമിഴ്നാട്, കർണാടക, കേരള, പുതുച്ചേരി എന്നീവിടങ്ങളിൽ നിയമനം ലഭിക്കും.
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ) തസ്തികയിലെ 35 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂൺ 29 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ആർമി സർവീസ് കോർപ്സിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷിക്കാനായി ആദ്യം www.powergrid.in/sr-ii-recruitment സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Careers സെക്ഷനിസലെ Job Opportunities ൽ ക്ലിക്ക് ചെയ്യാം. Openings - Regional Openigns - Southern Region-II, Bangalore Recruitment എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.