കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷിലെ (എൻ.എം.ഡി.സി) ഒഴിവുകളിലേക്ക് ഇന്നു കൂടി അപേക്ഷിക്കാൻ അവസരം.
നോർത്ത് കോൾ മൈനിലേക്ക് 89 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷിക്കാനായി എൻ.എം.ഡി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.nmdc.co.in സന്ദർശിക്കുക.
കോളിയറി എഞ്ചിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ)- 2
ലെയ്സണിംഗ് ഓഫീസർ- 2
മൈനിംഗ് എഞ്ചിനീയർ- 12
സർവേയർ- 2
ഇലക്ട്രിക്കൽ ഓവർമെൻ- 4
മൈൻ ഓവർമെൻ- 4
മൈൻ സിർദാർ- 38
എന്നിങ്ങനെ ആകെ 89 ഒഴിവുകളുണ്ട്.
ഓരോ തസ്തികയ്ക്കും അനുസൃതമായ വിദ്യാഭ്യാസ യോഗ്യതയാണ് ആവശ്യപ്പെടുന്നത്. പത്താം ക്ലാസ്, എഞ്ചിനീയറിങ് ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം, പി.ജി, പി.ജി ഡിപ്ലോമ, എന്നീ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.