ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും സ്വീകരിച്ചതിനെ തുടർന്നാണ് നടപടി. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയെന്ന പ്രഖ്യാപനം വെടിക്കെട്ട് നടത്തിയാണ് ആളുകൾ സ്വീകരിച്ചത്.
വാണിജ്യ സാമൂഹ്യ നിയന്ത്രണങ്ങൾ പൂർണമായും എടുത്തുമാറ്റി. തൊഴിലിടങ്ങളിൽ വാക്സിൻ എടുത്ത തൊഴിലാളികൾക്ക് ഇനി വാക്സിൻ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യേണ്ടതില്ല. വാക്സിൻ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണം. കേന്ദ്രം ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ബാക്കിനിൽക്കുന്നുണ്ട്. പൊതു ഗതാഗതം, ആരോഗ്യസംവിധാനം എന്നിവിടങ്ങളിലാണ് ഇനി നിയന്ത്രണങ്ങൾ ബാക്കിയുള്ളത്.