നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് (മെക്കാനിക്കൽ), യാന്ത്രിക് (ഇലക്ട്രിക്കൽ), യാന്ത്രിക് (ഇലക്ട്രോണിക്സ്) എന്നീ വിഭാഗങ്ങളിലായി 350 ഒഴിവുകളുണ്ട്
indian coast guard recruitment 2021
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിയമനം
ഹൈലൈറ്റ്:
വിജ്ഞാപനം പരിശോധിക്കാൻ joinindiancoastguard.cdac.in സന്ദർശിക്കുക
ആകെ ഒഴിവുകൾ 350
ജൂലൈ 2 മുതൽ അപേക്ഷിച്ചു തുടങ്ങാം
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ joinindiancoastguard.cdac.in ലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിവിധ ബ്രാഞ്ചുകളിലായി 350 ഒഴിവുകളുണ്ട്. നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കുള്ള അടിസ്ഥാന ട്രെയിനിംഗ് 2022 ഫെബ്രുവരിയിൽ ആരംഭിക്കും. 2022 ഏപ്രിലിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിലേക്കുള്ള ട്രെയിനിംഗ് ആരംഭിക്കും. ഐ.എൻ.എസ് ചിൽകയിലായിരിക്കും ട്രെയിനിംഗ്. തുടർന്ന് കടലിലെ ട്രെയിനംഗും നിശ്ചിത ട്രേഡിലുള്ള പ്രൊഫഷണൽ ട്രെയിനിംഗുമുണ്ടാകും.
നാവിക് (ജനറൽ ഡ്യൂട്ടി)- 260
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50
യാന്ത്രിക് (മെക്കാനിക്കൽ)- 20
യാന്ത്രിക് (ഇലക്ട്രിക്കൽ)- 13
യാന്ത്രിക് (ഇലക്ട്രോണിക്സ്)- 07
എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
18 മുതൽ 22 വയസുവരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. നാവിക് (ജി.ഡി), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ 1-2-2000 നും 31-1-2004നും ഇടയിൽ ജനിച്ചവരായിരിക്കണം. ഇരു തീയതികളിലും ജനിച്ചവർക്കും അപേക്ഷിക്കാം. നാവിക് (ഡി.ബി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 1-4-2000നും 31-3-2004 നും ഇടയിൽ ജനിച്ചവരാകണം. ഇരു തീയതികളിലും ജനച്ചവർക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്.