ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷനിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാൻ അവസരം. നിശ്ചിത യോഗ്യതയുള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ ട്രെയിനിങ് ഡയറക്ടറേറ്റിലെ സ്പോർട്സ് ബ്രാഞ്ചിലേക്ക് നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകളുടെ എണ്ണം കൂടാനും കുറയാനും സാധ്യതയുണ്ട്. നിലവിൽ ഫിസിയോതെറാപ്പിസ്റ്റ്- 5 ഒഴിവുകൾ, ന്യൂട്രീഷനിസ്റ്റ്- 1 ഒഴിവ് എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
ഫിസിയെതെറാപ്പിസ്റ്റ്- ഒരു അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിലുള്ള ബിരുദാന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 40 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ന്യൂട്രീഷനിസ്റ്റ്- ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്സിലുള്ള പി.ജി ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത.
തെരഞ്ഞെടുപ്പ് രീതി
ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിനായി വിളിക്കും. ഇമെയിലിലൂടെ കാൾ ലെറ്റർ ലഭിക്കും. Training Directorate, CRPF, East Block-10, Level-7, Sector-1, R.K.Puram, New Delhi-110066- ഇവിടെയായിരിക്കും അഭിമുഖം നടക്കുക.