ബാറ്റിൽഗ്രൗണ്ട് ബീറ്റ വേർഷൻ ഇന്ത്യയിൽ പുറത്തിറക്കി. ഔദ്യോഗിക വേർഷൻ ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും ബീറ്റ പ്രോഗ്രാമിൽ സൈൻ ഇൻ ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് പബ്ജി ഇന്ത്യൻ പതിപ്പിന്റെ ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
700 എംബി വരുന്ന ഗെയിം ഗൂഗിൾ പ്ലേ സ്റ്റേറിൽ ലഭ്യമാണ്. പഴയ പബ്ജി മൊബൈൽ അക്കൗണ്ട് എന്നാൽ വീണ്ടെടുക്കാൻ സാധിക്കില്ല. പുതിയ അക്കൗണ്ടിലൂടെ മാത്രമേ ഗെയിം കളിക്കാൻ സാധിക്കൂ. പഴയ യൂസർനെയിമും ഗെയിം അംഗീകരിക്കില്ലെന്നാണ് റിപ്പോർട്ട്.
എങ്ങനെ ഡൗൺലോഡ് ചെയ്യണം ?
ആദ്യം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ടെസ്റ്റിംഗ് പേജ് സന്ദർശിച്ച് ബീറ്റ പ്രോഗ്രാമിൽ പങ്കാളിയാകണം.
ബീറ്റ ടെസ്റ്ററായി കഴിഞ്ഞാൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. തുടർന്ന് ഡൗൺലോഡ് ചെയ്ത് ഗെയിം ഇൻസ്റ്റോൾ ചെയ്യുന്നതോടെ പുതിയ യുദ്ധമുഖത്തേക്ക് നിങ്ങൾക്ക് പ്രവേശിക്കാം.