കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ തകർത്തത്.
അലക്‌സ് സാൻഡ്രോ, നെയ്മർ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്.
കോപ്പ അമേരിക്ക മത്സരത്തിൽ ഇത് ബ്രസീലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. നേരത്തെ ഗ്രൂപ്പ് എയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ വെനിസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. മാർക്കിന്യോസ്, നെയ്മർ, ഗബ്രിയേൽ ബർബോസ എന്നിവരാണ് ബ്രസീലിനായി സ്‌കോർ ഷീറ്റിൽ ഇടം നേടിയത്. ഒരു ഗോൾ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പർ താരം നെയ്മറായിരുന്നു ബ്രസീലിന്റെ വിജയശിൽപി.