ലോകത്തിലെ മുൻനിര ശതകോടീശ്വരൻ മാത്രമല്ല.. മൈക്രോസോഫ്റ്റ് കോര്പ്പറേഷൻ സിഇഒ ബിൽഗേറ്റ്സ് നല്ലൊരു കൃഷിക്കാരനുമാണ് എന്നത് മിക്കവരെയും അദ്ഭുതപ്പെടുത്തിയേക്കും. കൃഷിക്കാരൻ എന്ന വിശേഷണത്തിൽ അൽപ്പം അതിശയോക്തി ഉണ്ടാകാമെങ്കിലും യുഎസിൽ ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ളവരിൽ ഒരാൾ ബിൽഗേറ്റ്സ് ആണെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ 10 വര്‍ഷങ്ങളായി ബിൽഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും ചേര്‍ന്ന് യുഎസിൽ 9,000 ഏക്കര്‍ ഫാം ആണ് കൈവശപ്പെടുത്തിയിരിക്കുന്നത്. 18 അമേരിക്കൻ സ്റ്റേറ്റുകളിലായാണ് ബിൽഗേറ്റ്സിന് ഭൂമിയുള്ളത്. വാഷിങ്ടണിൽ മാത്രം 14,000 ഏക്കര്‍ ഭൂമിയാണ് ബിൽഗേറ്റ്സിനുള്ളത്. വിശാലമായ ഉരുളക്കിഴങ്ങ് കൃഷിഭൂമിയും ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശത്ത് നിന്ന് നോക്കിയാലും ഈ കൃഷിഭൂമി കാണാനാകും.
എൻബിസി റിപ്പോർട്ട് പ്രകാരം വടക്കൻ ലൂസിയാനയിലെ 70,000 ഏക്കർ സ്ഥലമാണ് ബിൽഗേറ്റ്സിനുള്ളത്. ഈ ഭൂമിയിൽ സോയാബീൻ, ധാന്യങ്ങൾ, പരുത്തി, എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. ജോർജിയയിൽ 6,000 ഏക്കർ കൃഷിഭൂമിയും ബിൽഗേറ്റ്സിനുണ്ട്.