പാചകത്തിന് ഉപയോഗിച്ച എണ്ണ ഇനി പാഴാക്കേണ്ട; ജൈവ ഇന്ധനമാക്കുന്ന പദ്ധതിയുമായി അബുദാബി
ചൊവ്വാഴ്ച, ജൂൺ 01, 2021
വീടുകളിലും റെസ്റ്റോറന്റുകളിലും പാചകത്തിന് ഉപോയോഗിച്ച എണ്ണ ഇനി വെറുതെ കളയണ്ട. ഇത്തരത്തിൽ പാഴാക്കുന്ന എണ്ണ ശേഖരിച്ച് ജൈവ ഇന്ധനമാക്കുന്ന പദ്ധതി അബുദാബിയിൽ ഒരുങ്ങുന്നു. അടുത്ത വർഷം പദ്ധതി ആരംഭിക്കും.ഉപയോഗിച്ച എണ്ണ ശേഖരിച്ചു വെക്കുന്നതിനായി താമസക്കാർക്ക് സുരക്ഷിതമായ കണ്ടെയ്നറുകൾ നൽകും. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ അബുദാബി പവര്‍ കോര്‍പ്പറേഷന്റെ സഹോദര സ്ഥാപനമായ എമിറേറ്റ്‌സ് വാട്ടര്‍, ഇലക്ട്രിസിറ്റി കമ്പനിയുടെ സഹകരണത്തോടെ സമാഹരിച്ച് തദ് വീര്‍ പ്ലാന്റിലെത്തിക്കും. ഉപയോഗിച്ച എണ്ണ ഫാറ്റി ആസിഡ് ഉപയോഗിച്ച് സംസ്‌കരിച്ച് ബയോഡീസല്‍ ഉണ്ടാക്കാമെന്ന് തദ് വീര്‍ പ്രോജക്ട്‌സ് ആന്‍ഡ് ഫെസിലിറ്റീസ് ആക്ടിങ് ഡയറക്ടര്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ കതീരി പറഞ്ഞു. ഈ ബയോ ഡീസല്‍ ഉപയോഗിച്ച് യന്ത്രങ്ങളും ബസ്, ലോറി, പിക്കപ്പ് എന്നീ വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കാം. ഉപയോഗിച്ച ഗ്രീസ് സംസ്‌കരികച്ച് ബേസ് ഓയിലാക്കി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതി 2010 മുതല്‍ തദ് വീര്‍ നടപ്പാക്കുന്നുണ്ട്.