"സിയാൽ വിജയമന്ത്രം സമ്മാനിച്ച്" വി.ജെ.കുര്യൻ പടിയിറങ്ങുന്നു | സിയാലിന്റെ കഥ - എന്റെയും' എന്നോ 'എന്റെ കഥ- സിയാലിന്റെയും' നെടുമ്പശേരി വിമാനത്താവളത്തിന്റെ ചരിത്രം


വികസനത്തിന്

സിയാൽ വിജയമന്ത്രം സമ്മാനിച്ച്

വി.ജെ.കുര്യൻ പടിയിറങ്ങുന്നു

ഉറച്ച ദൈവ  വിശ്വാസിയും നല്ല കർഷകനും  ആണ് V. J കുര്യൻ 🙏 ആരുടെയും ഒരു കുറ്റവും പറയാതെ  നിശബ്ദമായി  ജോലി ചെയ്തു, കേരളത്തെ, പ്രവാസി ലോകത്തെ  ഏറ്റവും അധികം സഹായിച്ച ഒരു  മനുഷ്യൻ 🙏 

സംസ്ഥാനത്തെ ഒരു വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്കുയർത്തിയ നിരവധി നവീനാശയങ്ങൾ അവതരിപ്പിക്കുയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത വി.ജെ.കുര്യൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ  മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു.

എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന് സിയാൽ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല താൽക്കാലികമായി നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിൽ പൊതുജനപങ്കാളിത്തം, സൗരോർജ പദ്ധതി, വീടുനഷ്ടപ്പെട്ടവർക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്നീമേഖലകളിൽ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ സിയാൽ മുന്നോട്ടുവച്ച മാതൃകകളാണ് കുര്യനെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാക്കിയത്.

അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2016-ൽ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവർഷം സിയാൽ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് തുടരാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കാലാവധി ബുധനാഴ്ച അവസാനിക്കും. സിയാലിന്റെ 27 വർഷത്തെ ചരിത്രത്തിൽ മൂന്ന് ഘട്ടങ്ങളിലായി 19 വർഷം മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കോർഡോടെയാണ് കുര്യൻ വിരമിക്കുന്നത്. 1983 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കുര്യൻ.

പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവർത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അംഗീകരിച്ചത് നിർണായകമായി.1994-ലാണ് വിമാനത്താവള നിർമാണത്തിനായി സിയാൽ എന്ന കമ്പനി രൂപവത്ക്കരിച്ചത്. തുടർന്നുള്ള എൽ.ഡി.എഫ് സർക്കാരും കുര്യന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. 1999-ൽ രാജ്യത്തെ ആദ്യത്തെ പി.പി.പി. വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി. പിന്നീട്, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ കേന്ദ്രസർക്കാർ  ഈ മാതൃകയിൽ വികസന പ്രവർത്തനങ്ങൾ നടത്തി. കൊച്ചി വിമാനത്താവളം ഇപ്പോൾ, നേരിട്ട് 12,000-ൽ അധികം പേർക്കും പരോക്ഷമായി കാൽലക്ഷം പേർക്കും തൊഴിലവസരം നൽകുന്നു. 19,000 ഓഹരിയുടമകളുണ്ട്. 2002-03 മുതൽ സിയാൽ ലാഭവിഹിതം നൽകിവരുന്നു. നാളിതുവരെ 282 ശതമാനം ലാഭവിഹിതം മടക്കി നൽകിക്കഴിഞ്ഞു. 2019-20 ൽ ആദ്യമായി ലാഭം 200 കോടി രൂപ പിന്നിട്ടു. വിമാനത്താവളത്തിന്റെ ആസ്തി 382 കോടി രൂപയിൽ നിന്ന് 2455 കോടി രൂപയായി വർധിച്ചു. പ്രതിവർഷം ഒരുകോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്.

അടിസ്ഥാന സൗകര്യവികസനത്തിൽ നിരന്തരം പരീക്ഷണങ്ങൾ നടത്താൻ വി.ജെ.കുര്യൻ ശ്രദ്ധിച്ചിരുന്നു. 2015-ൽ സിയാൽ, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി മാറി.  ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്‌ക്കാരം സിയാലിനെ തേടിയെത്തി. നിലവിൽ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി. കണ്ണൂരിലെ പയ്യന്നൂരിൽ 12 മെഗാവാട്ട് സൗരോർജ പദ്ധതിയുടേയും കോഴിക്കോട് അരിപ്പാറയിൽ 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടേയും അവസാനഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2016-21 കാലഘട്ടത്തിൽ മാത്രം 2016 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ സിയാലിൽ നടന്നു. പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനാരംഭം, ആഭ്യന്തര ടെർമിനൽ നവീകരണം, റൺവെ റീസർഫസിങ്, വെള്ളപ്പൊക്ക നിവാരണപദ്ധതി എന്നിവ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മാത്രം നടപ്പിലാക്കി. 2016-21 കാലഘട്ടത്തിൽ മാത്രം 2016 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ സിയാലിൽ നടന്നു. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ, ഈ വികസനപ്രവർത്തനങ്ങൾ നടത്താൻ കുര്യന് കരുത്തായി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ,തിരുവനന്തപുരം-കാസർകോട് പശ്ചിമതീര ജലപാതയുടെ വികസത്തിനത്തിന് കുര്യനെ മാനേജിങ് ഡയറക്ടറാക്കി കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് സ്ഥാപിച്ചു. ജലപാതാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൊച്ചിൻ ഡ്യൂട്ടിഫ്രീ, സിയാൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ്, സിയാൽ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്നിവ സിയാലിന്റെ ഉപകമ്പനികളാണ്.

മൂവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ.കുര്യൻ, ആലപ്പുഴ, എറണാകുളം ജില്ലാകളക്ടർ, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഔഷധി എം.ഡി ആയിരിക്കെ പ്ലാന്റുകളിൽ ആധുനികവത്ക്കരണം നടപ്പിലാക്കി. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ) മാനേജിങ് ഡയറക്ടറായിരിക്കെ 65 റെയിൽ ഓവർബ്രിഡ്ജുകളുടേയും 23 മേൽപ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു. കൊച്ചിയിലെ സീ-പോർട്ട്- എയർപോർട്ട് റോഡ് നിർമിച്ചു. സ്‌പൈസസ് ബോർഡ് ചെയർമാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്‌പൈസസ് പാർക്ക് എന്നിവ ആരംഭിച്ചു.

ഏറ്റെടുത്ത പദ്ധതികളിലെല്ലാം പ്രൊഫഷണൽ മികവും സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കുര്യൻ വിലയിരുത്തപ്പെടുന്നത്. തൃശ്ശൂർ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യൻ, ഡോ.എലിസബത്ത് കുര്യൻ എന്നിവർ മക്കളാണ് 

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വിമാനത്താവളം പണിയാൻ വന്നവന് 1993-ൽ ജോസ് മാളിയേക്കൽ എന്ന ജർമൻ പ്രവാസി ആദ്യമായി വച്ചുകൊടുത്ത  തുക 20,000 രൂപ- ഇരുകണ്ണിലും മുത്തി ഏറ്റുവാങ്ങിയ വിറപൂണ്ട അതേ കയ്യുകൾ 2018-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാർഡായ ചാമ്പ്യൻ ഓഫ് ദി എർത്ത് ഏറ്റ് വാങ്ങിയപ്പോൾ വിറച്ചിരിക്കുമോ?....പറയാനാവില്ല, ആർക്കും പറയാനാവില്ല വി.ജെ.കുരിയന്റെ മനസ്സ് പോയ വഴികൾ. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോഴും ആർക്കും പിടി കൊടുക്കാതിരുന്നവൻ.

കൊച്ചി രാജാവ് പണിതതും പിന്നീട് നേവി ഏറ്റെടുത്തതുമായ കൊച്ചി വില്ലിങ്ടൺ ഐലണ്ടിലെ ഒരു കൊച്ചു വിമാനത്താവളം. 

1980-ൽ ഗൾഫ് ബൂം വന്നു. പതിനായിരക്കണക്കിന് മലയാളികൾ അവരുടെ നെഞ്ചിടിപ്പും അമർത്തി പിടിച്ചു പറന്നത് ബോംബെയിലെ വിമാനത്താവളത്തിൽ നിന്ന്. ട്രാവൽ ഏജൻസികളും ബോംബെയിൽ. ആയിരക്കണക്കിന്  ആളുകൾ അവിടെ തട്ടിപ്പുകൾക്ക് ഇരയായി. നൂറുകണക്കിന് ആളുകൾക്ക് ജീവിതം എന്നേക്കുമായി നഷ്ട്ടപ്പെട്ടു.

 അപ്പോഴാണ് കൊച്ചിയിൽ ഒരു സിവിൽ വിമാനത്താവളം ആവശ്യമായി വന്നത്. നേവിയുടെ വിമാനത്താവളത്തിൽ പണം മുടക്കില്ലെന്ന് എയർപോർട്ട്‌ അതോറിറ്റി.സ്ഥലം കണ്ടു പിടിക്കാൻ ആവശ്യപ്പെടുന്നു കേന്ദ്ര മന്ത്രി മാധവറാവുസിന്ധ്യ.  സർവീസിൽ വന്നിട്ട് കേവലം പത്തു കൊല്ലം മാത്രമായ എറണാകുളം കലക്ടർ വിജെ.കുരിയനെ ചുമതല ഏൽപ്പിക്കുന്നു മുഖ്യമന്ത്രി കരുണാകരൻ.നെടുമ്പാശ്ശേരി മതി എന്ന്‌ ധരണയാവുന്നു. സ്ഥലം ശരിയായപ്പോൾ എയർ പോർട്ട്‌ അതോറിറ്റി പറയുന്നു, കാശില്ല, ടെക്നിക്കൽ സപ്പോർട്ട് മാത്രം തരാം. എന്ത് ചെയ്യുമെന്ന് ചോദിച്ച മുഖ്യമന്ത്രി കരുണകരനോട് കുര്യൻ പറഞ്ഞു, ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കി പണം പിരിക്കാം. സർക്കാരും പ്രവാസികളും പൊതു /സ്വകാര്യ സ്ഥാപനങ്ങളും കച്ചവടക്കാരും പണം തന്നാൽ.......ചുരുക്കത്തിൽ തെണ്ടൽ തന്നെ. കരുണക്കാരന് ഐഡിയ കത്തി. പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് എത്ര സമ്മേളനങ്ങൾ നടത്തിയ ആളാണ്. വിമാന താവളം വന്നേതീരു. പിന്നോട്ടില്ല.ഒട്ടും വൈകാതെ ഒരു ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കുന്നു. ആളുകളെ കണ്ട് കുര്യൻ പണം പിരിക്കണം. വേണ്ട ശുപാർശകൾ മുഖ്യമന്ത്രി ചെയ്യും. കൊച്ചി മറൈൻ ഡ്രൈവിൽ ജിസിഡിഎ ഒരു കൊച്ചു മുറി ഓഫിസിനായി കൊടുത്തു. എറണാകുളം ചേംബർ ഓഫ് കോമേഴ്‌സ്  മേശയും കസേരയും അലമാരയും നൽകി. കൊച്ചി ചേംബർ ഓഫ് കോമേഴ്‌സ് ഒരു കമ്പ്യൂട്ടറും വ്യാപാരി വ്യവസായി സമിതി ഒരു ഫാക്സ് മെഷീനും കൊടുത്തു.അവിടേക്കാണ് ആദ്യ തുക  ,20,000 രൂപ, ജോസ് മാളിയേക്കൽ നൽകുന്നത്.

ബാക്കിയൊക്കെ ചരിത്രം.

എയർ പോർട്ടുണ്ടാക്കാൻ എത്ര വിമാനത്താവളങ്ങളിൽ  പോയി ഏതെല്ലാം മാതൃകകൾ കണ്ടു, എന്തെല്ലാം കടമ്പകൾ കടന്നു.... എത്ര കേസുകൾ, സമരങ്ങൾ......ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കിൽ സമ്മർദ്ദം കൊണ്ട് പൊട്ടി തെറിച്ചു പോവുമായിരുന്നു എന്ന്‌ തീർച്ച. മുൻപരിചയമില്ലാതെ, മാതൃകകൾ ഇല്ലാതെ, ചീഞ്ഞളിഞ്ഞ മണ്ണിൽ ശൂന്യതയിൽ നിന്ന് കുര്യൻ കേരളത്തിന്റെ അഭിമാന സ്തംഭം പണിതുയർത്തി.പണി തീർന്നപ്പോൾ ലോകബാങ്ക് മുതൽ ഹാവാർഡ് യൂണിവേഴ്സിറ്റി വരെ  അതിന്റെ മാതൃക പഠന വിധേയമാക്കി. അതിനെ ചൂണ്ടി ഐക്യരാഷ്ട്ര സഭ ലോകത്തോട് പറഞ്ഞു,ഇതാ ആഗോള താപനത്തിനു വ്യവയായ ലോകത്തിന്റെ മറുപടിയുടെ മാതൃക.അവരോടൊക്കെ കുര്യൻ സംസാരിച്ചു. ഒന്നും പരസ്യപെടുത്താതെ, മാധ്യമങ്ങളെ വിളിച്ച് കൂട്ടിരുത്താതെ.

നെടുമ്പശേരി വിമാനത്താവളത്തിന്റെ ചരിത്രം  പുസ്തകമാക്കപ്പെടേണ്ടതാണ്. അതിനായി ഹോമിച്ച കുര്യന്റെ  ജീവിതവും.വേണ്ട വണ്ണം എഴുതിയാൽ അത് മലയാളത്തിലെ എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലർ ആവും എന്നതിൽ തർക്കമില്ല. ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും പല നിലകളിൽ ഉതകുന്ന പല വിതാനങ്ങൾ ഉള്ള ഒരു ഗ്രന്ഥം.

'സിയാലിന്റെ കഥ - എന്റെയും' എന്നോ  'എന്റെ കഥ- സിയാലിന്റെയും' എന്നോ ഉള്ള ശീർഷകം. കേരളം അത് പ്രതീക്ഷിക്കുന്നു

ജോൺ എബ്രഹാം ജനങ്ങളോട് തെണ്ടി കാശുണ്ടാക്കി ഒഡേസ്സയിലൂടെ അമ്മയറിയാൻ നിർമ്മിച്ചപ്പോൾ നാം അത് ആഘോഷമാക്കി. വി.ജെ.കുര്യൻ പലയിടത്തും തെണ്ടി നെടുമ്പശ്ശേരി വിമാനത്താവളം ഉണ്ടാക്കിയത് ആഘോഷിക്കപ്പെടുന്നേയില്ല.

കലാകാരൻ, അയാൾ എ.അയ്യപ്പൻ ആകട്ടെ എം.ടി. വാസുദേവൻ നായരാകട്ടെ, ജോൺ എബ്രഹാം ആകട്ടെ പ്രിയദർശൻ ആകട്ടെ, ദന്ത ഗോപുരത്തിലാണ് വാസം. ജനങ്ങൾ പണിത ദന്തഗോപുരത്തിൽ.എന്നാൽ വി.ജെ.കുര്യനെ പോലുള്ള രാജശിൽപ്പികൾക്ക് കേരളത്തിൽ കുടിലിൽ ആണ് സ്ഥാനം.

സാംസ്‌കാരിക കേരളത്താൽ സ്മരിക്കപ്പെടാതെ, ആദരിക്കപ്പെടാതെ സിയാലിന്റെ പടിയിറങ്ങുന്ന രാജശില്പി,അങ്ങേക്ക് കേരളത്തിന്റെ അഭിവാദനം. കേരളം  അങ്ങയോട് എന്നും കടപ്പെട്ടിരിക്കും. പ്രവാസികളുടെ  നന്ദിയും  കടപ്പാടും.    ദൈവം അങ്ങേയെ ഇനിയും സമൃദ്ധമായി  അനുഗ്രഹിക്കട്ടെ.. 

🙏കടപ്പാട്:  ഷാജി പറവൂർ.🙏  

കൂടുതൽ വായിക്കുക



അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
IRELAND: UCMI (യുക് മി) 8
മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി) .
കൂടുതൽ വിവരങ്ങൾക്ക് കാണുക :

https://www.ucmiireland.com/p/ucmi-group-join-page_15.html

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...