ഇന്ത്യയിൽ ഇനിമുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു . ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സീൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും.
രണ്ടാഴ്ചയ്ക്കുള്ളിൽ വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ പുറത്തിറക്കും. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി. ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജ് ഈടാക്കാവൂ. വാക്സീന്റെ വില നിശ്ചിത തുകയെന്നു സ്ഥിരപ്പെടുത്തുകയും വേണം.വാക്സീൻ നിർമാതാക്കളിൽനിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങൾക്കുള്ള 25% ഉൾപ്പെടെയാണിത്. ഇതായിരിക്കും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ് കൊറോണയെ നേരിടാൻ ഏറ്റവും വലിയ ആയുധം. മാസ്ക് ഉറപ്പായും ധരിക്കുക.ആറടി അകലം പാലിക്കുക, വാക്സീൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരുംനാളുകളിൽ വാക്സീൻ വിതരണം കൂടുതൽ ശക്തമാക്കും. രാജ്യത്ത് നിലവിൽ ഏഴു കമ്പനികൾ പലതരം വാക്സീൻ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സീനുകളുടെ ട്രയൽ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്സീനുകളാണുള്ളത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധർ എത്രയും പെട്ടെന്ന് വാക്സീൻ തയാറാക്കുമെന്നതിൽ വിശ്വാസമുണ്ട്. അതിനാലാണ് അവർക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നൽകിയത്.
കുട്ടികൾക്ക് കോവിഡ് ബാധിക്കുന്നത് കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. വരുംനാളുകളിൽ വിദഗ്ധരുടെ നിർദേശ പ്രകാരം കുട്ടികള്‍ക്ക് വാക്സീൻ നൽകുന്നതും പരിഗണിക്കും. അവർക്കായുള്ള രണ്ട് വാക്സീനുകളുടെ ട്രയൽ അന്തിമ ഘട്ടത്തിലാണ്. മൂക്കിലൂടെ നൽകുന്ന സ്പ്രേ വാക്സീൻ പരീക്ഷണ ഘട്ടത്തിലാണ്. വിജയിച്ചാൽ ഇന്ത്യയുടെ വാക്സിനേഷന്‍ നീക്കത്തിൽ നിർണായകമാകും. മറ്റു രാജ്യങ്ങളിൽനിന്നുള്ള വാക്സീനുകൾ ഇറക്കുമതി ചെയ്യുന്നതും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കോവിഡിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മരുന്നുകളുടെ നിർമാണം രാജ്യത്തു തുടരുകയാെന്നും പ്രധാനമന്ത്രി പറഞ്ഞു.
प्रधानमंत्री गरीब कल्याण अन्न योजना को अब दीपावली तक आगे बढ़ाया जाएगा। महामारी के इस समय में सरकार गरीब की हर जरूरत के साथ उसका साथी बनकर खड़ी है।
— Narendra Modi (@narendramodi) June 7, 2021
यानि नवंबर तक 80 करोड़ से अधिक देशवासियों को हर महीने तय मात्रा में मुफ्त अनाज उपलब्ध होगा। pic.twitter.com/Ospx5R80FT