Recruitment Fraud Alert / റിക്രൂട്ട്മെന്റ് തട്ടിപ്പ് മുന്നറിയിപ്പ്
**ഓർക്കുക എല്ലാവരും ഫ്രോഡ് അല്ല.നല്ല രീതിയിൽ റിക്രൂട്ട് നടക്കുന്ന ഏജന്റ്സ് അയർലണ്ടിൽ ഉണ്ട്. ലിസ്റ്റിൽ പേര് നോക്കി,നിങ്ങളുടെ ഏജന്റ് അയർലണ്ടിൽ ലീഗലായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ലിസ്റ്റ് പരിശോധിക്കുക
CURRENT EMPLOYMENT AGENCY LIST IN IRELAND
FIND EMPLOYMENT AGENCY LIST IN INDIA
നിങ്ങൾക്ക് വേണമെങ്കിൽ ക്ലൈയന്റിനെ മുട്ടിച്ചു തരാം...ഇപ്പോഴത്തെ നിരക്ക് അനുസരിച്ചു 8 തൊട്ട് 10 വരെ (ലക്ഷങ്ങൾ) ആണ്..അതിനെന്താ ഇത്ര കൊടുത്താലും അടുത്ത മാസങ്ങളിൽ ഉണ്ടാക്കാവല്ലോ ..യൂറോയിലല്ലേ സാലറി .. ബാക്കി അവരുമായി ,ഒരു ഓവർസീസ് ഏജൻസിയുടെ ..ഏജന്റ് കോട്ടയത്തുനിന്നും മധുര ശബ്ദത്തിൽ മൊഴിഞ്ഞു ..എത്രയായാലും മലയാളി എങ്ങനേലും പോരും ..ആര് കേൾക്കാൻ ..ആരോട് പറയാൻ ..
ചില നഴ്‌സ് മാർ വരുമ്പോൾ ഏജന്റ് ..കൈമലർത്തും ..ഇവിടെ വന്നു .. എയർപോർട്ടിൽ പിക്കപ്പ് ചെയ്‌തു.. വീട്ടിലാക്കി ..ഇനി ..സർവീസ് ഇല്ല ..നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല .. പിന്നെ വീട്ടുകാരനും ക്ലയന്റും മാത്രം..
കൊണ്ട്.. എക്സാം എഴുതിക്കാൻ ..അടുത്ത ..ക്ലയന്റ് ..
കൊണ്ടുവരാൻ വേറൊരു ക്ലെയിന്റ്
..30 ..തൊട്ട് ..60 വരെ യാണ് ഫുഡ് ഇല്ലാണ്ട് ദിവസക്കൂലി ..താമസം .. ഇന്ന് ഞങ്ങളുടെ കുട്ടികൾ കഴിച്ചു ..സോറി ..ഫുഡ് കിട്ടിയാൽ കിട്ടി..
ഡബ്ലിന് അടുത്ത കൗണ്ടിയിൽ ഉള്ള ഒരു ഏജന്റ് 2 ലക്ഷത്തിനു താമസവും ഫുഡും ഫ്ലൈറ്റും ശെരിയാക്കും (ഫ്ലൈറ്റ് കോവിഡ് കാലത്ത് അല്ല ) ചില ഏജന്റ്മാർ ..പിന്നെ എന്നും ഇപ്പോഴും മീറ്റിങ്ങിലാണ് എന്താണ് മീറ്റിങ് ..ഇവിടെ ഉള്ള മലയാളിയോട് ചോദിച്ചാൽ പറയും ..ഭാര്യയുടെ പേരിൽ ഏജൻസി.. മക്കളുടെ പേരിൽ ഏജൻസി ..നാട്ടിൽ ഒരു പേര് ഇവിടെ ഒരു പേര് ..നിരവധി..നമ്പറുകൾ ഗ്രൂപ്പുകൾ ..ഫേസ്ബുക് ..ലൈവ് ഇൻഫർമേഷൻ.. ..വരുന്നതിനു മുൻപ് കോഴ്‌സും ഇപ്പോൾ പഠിക്കാം ..കാശ് കൊടുത്താലോ ..ഇപ്പൊ....ഇത്തിരി കൂടി ചെലവ് ആകും
..പിന്നെ കരച്ചിൽ ..ആരാ ? ഏജന്റ് എനിക്ക് നഷ്ട്ടമാ ..പുതിയത് ..പാക്കേജ് ഉണ്ട് സിം നമ്പർ വരെ എടുത്ത് കൊടുക്കും വരുന്നതിനു മുൻപ് ഒഫീഷ്യൽ ആകാല്ലോ ..അതും പാക്കിൽ ഇൻ ക്ലൂഡ് ആണ് .. വരുന്നതിനു മുൻപ് വേണ്ടകാര്യങ്ങൾ പറഞ്ഞു കൊടുക്കാതെ ..ഇവിടെ വന്നിട്ട് സ്വദേശിയരുടെ മുൻപിൽ ഇട്ട് കൊടുത്ത തടി തപ്പുന്ന കഥകൾ വേറെ ..അതായത് അവർ പറഞ്ഞാ എന്തും കേട്ടോണം ..അതാണ് ഡിമാൻഡ് ..എന്താണ് അല്ലെങ്കിൽ ചെയ്യേണ്ടത് അത് പറയില്ല ..പകരം ..മലയാളിയെ നാണം കെടുത്താൻ ..വന്നേക്കുന്നു ..ആട്ടും തുപ്പും വേറെ ..ഇതിന്റെ പുറകെ കുട്ടികളെ നോട്ടം ..ഒരു ഡിസിഷൻ ലെറ്റർ വച്ച് പലയിടത്തു ജോലി ..എല്ലാ ആഴ്ചയിലും റിക്രൂട്ട് മെന്റ് നടക്കുന്ന നേഴ്‌സിങ് ഹോമുകൾ ..എന്താല്ലേ ..അതായത് ലീവ് എടുപ്പിച്ചു ..ആളെ കേറ്റുക ...കൂടാതെ ആ നഴ്സിംഗ് ഹോം കെയർ പണിക്ക് എ ടിപ്പിക്കൽ ..വർക്ക് പെർമിറ്റിൽ AWT യിൽ കൊണ്ടുവന്ന് എക്സ്പീരിയൻസ് കൊടുക്കുവാനും റെഡി ..അതായത് ..എക്സാം തോറ്റാലും 3 മാസം പണിയുണ്ട് ..ബാക്കി ..10 യൂറോ വച്ച് പോകുമ്പോൾ കൊടുത്താൽ കൊടുത്തു.. രജിസ്ട്രേഷൻ കിട്ടിയ നഴ്‌സിന്റെ പെർമിറ്റ് ലേറ്റ് ആക്കി ..വിട്ടാൽ ..വേറെ കെയർ ഗിവർ ഇല്ലാണ്ട് പണി നടക്കും ..അങ്ങിനെ ..6 മാസം ..ഇവിടെ പോകും.. പിന്നെ വരുമ്പോഴേ ചിട്ടിയിൽ ചേർന്നാലോ കല്യാണത്തിന് പോകുമ്പോ കയ്യിൽ കാശ് ആയി..അത് വേറെ .. "കഴിഞ്ഞ ദിവസം പുതിയ ജോലി അവസരങ്ങള്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായതിന് തൊട്ടുപിന്നാലെ നിരവധി പേര്‍ റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.ശ്രദ്ധിക്കുക ഇവരില്‍ അധികവും അയര്‍ലണ്ടില്‍ നിന്നുള്ള ചില വ്യക്തികളുടെ പങ്കാളിത്വത്തോടെ ഇന്ത്യയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. നഴ്സിംഗ് റിക്രൂട്ട്‌മെന്റിന് പത്ത് ലക്ഷം രൂപാ വരെ ഉദ്യോഗാര്‍ഥികളില്‍ ഈടാക്കുന്ന ചില നഴ്സിംഗ് ഏജന്റുമാരും ,ഇപ്പോള്‍ ഹെല്‍ത്ത് കെയറര്‍ ജോലിയുടെ വാഗ്ദാനവുമായി രംഗത്തുണ്ട്.ഇവരില്‍ ചിലര്‍ തൊഴില്‍ ഉടമകളില്‍ നിന്നും ലഭിക്കുന്ന ഓഫര്‍ ലെറ്ററുകളുടെ വ്യാജപതിപ്പ് ഉണ്ടാക്കി കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നല്‍കി പണം തട്ടുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് അയര്‍ലണ്ടിലെ ചില പൊതു പ്രവര്‍ത്തകര്‍ നഴ്സിംഗ് ഹോം ,ഹോസ്പിറ്റല്‍ മേഖലയിലെ തൊഴില്‍ ഉടമകളുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഹോട്ടല്‍,റസ്റ്റോറന്റ് ജോലികള്‍ അടക്കമുള്ള ഇതര തൊഴില്‍ മേഖലകളിലും വ്യാജ റിക്രൂട്ട്‌മെന്റ് അയര്‍ലണ്ടിലേക്ക് ഇപ്പോള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.ചാലക്കുടി,ആലുവാ ,തൃശൂര്‍ എന്നി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെയും ഓഫീസുകള്‍. അയര്‍ലണ്ടിലേക്ക് ഹോട്ടല്‍ ,റസ്റ്റോറന്റ്, ഷിപ്പിംഗ് കമ്പനി, ഫാം പണി എന്നിങ്ങനെയുള്ള ജോലികള്‍ വാഗ്ദാനം ചെയ്ത് പതിനായിരക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു മാത്രം അഞ്ഞൂറോളം പേര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയിട്ടുള്ളതായാണ് കേരളാ പോലീസില്‍ നിന്നുള്ള വിവരം.യഥാര്‍ത്ഥത്തില്‍ തൊഴില്‍ തട്ടിപ്പില്‍ പെട്ടവരുടെ സംഖ്യ ആയിരക്കണക്കിന് വരുമത്രെ. കേരളത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക് ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ ജോലി വാഗ്ദാനം ചെയ്യുന്ന വ്യക്തികളുടെയും,കമ്പനി /സ്ഥാപനങ്ങളുടെയും അംഗീകാരവും ,പ്രവര്‍ത്തന ചരിത്രവും പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുന്നതായിരിയ്ക്കും ഉത്തമം. "
കടപ്പാട് : ഫേസ്ബുക്ക് പോസ്റ്റ്
Protector of EmigrantsThe Protectors of Emigrants are responsible for granting emigration clearance to the intending emigrants as per the procedure prescribed under the Emigration Act, 1983. The Protectors of Emigrants shall perform the functions assigned to them by this Act under the general superintendence and control of the Protector General of Emigrants. Powers of Protector of Emigrants are: