ഡബ്ലിൻ സീറോ മലബാർ സഭക്ക് ചാരിതാർഥ്യത്തിന്റെ നിമിഷങ്ങൾ. ഏകദേശം 23 ലക്ഷത്തോളം രൂപ കോവിഡ് സഹായത്തിനായി ഇന്ത്യയിലേക്ക്. ബാക്കി ഉടനെ
ഡൽഹിയിലേക്ക്, ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച `കോവിഡ് 19- ഹെൽപ്പ് ഇൻഡ്യാ ചാരിറ്റി കളക്ഷൻ്റെ ആദ്യ ഗഡുവായ് 10 ഓക്സിജൻ കോൺസൻ്റേറ്ററുകൾ കൈമാറി. കോവിഡ് ഏറ്റവുമധികം ബാധിച്ച നോർത്ത് ഇൻഡ്യയിലേയ്ക്കുള്ള ഉപയോഗത്തിനായ് ഡൽഹി ഫരിദാബാദ് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കാണ് ഉപകരണങ്ങൾക്കായ് അഞ്ചുലക്ഷം രൂപ (5859.12 യൂറോ) കൈമാറിയത്. ഹൈദ്രാബാദ് കേന്ദ്രമായ് ഗവൺമെൻ്റ് അംഗീകാരത്തോടെ അദിലാബാദ് രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റി ആരംഭിക്കുന്ന കോവിഡ് സെൻ്ററിനായ് 8688.61 യൂറോ (7 ലക്ഷത്തോളം രൂപ ) നൽകി. കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങൾക്കായാണ് ഈ തുക ചിലവഴിക്കുക.
കോവിഡ് ബാധിതരായവരുടെ ചികിൽസക്കായ് ആരംഭിക്കുന്ന 30 ബെഡ് കോവിഡ് ക്ലിനിക്കിൽ ഓക്സിജൻ കോൺസൻ്റേർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മെഡിക്കൽ സഹായം, ഭക്ഷണം തുടങ്ങിയവയ്ക്കായും ഈ സഹായം ഉപയോഗിക്കും.
ദരിദ്രരോടു ദയകാണിക്കുന്നവന്കര്ത്താവിനാണ് കടം കൊടുക്കുന്നത്;അവിടുന്ന് ആ കടം വീട്ടും. സുഭാഷിതങ്ങള് 19 : 17 by Maria j
ഇന്ത്യയിലെ കോവിഡ് പ്രവർത്തനത്തിനായി ഐറിഷ് കത്തോലിക്ക വിശ്വാസികളും സീറോ മലബാർ വിശ്വാസികളും ആണ് വൈദികരായ Fr. Dr. ക്ലമന്റ് പാടത്തിപറമ്പിൽ, Fr. രാജേഷ് മേച്ചറകത്, Fr. റോയ് വട്ടക്കാട്ട് എന്നിവരുടെ അപേക്ഷ കേട്ട് സഹായിച്ചത്..
ഡബ്ലിനിൽ മാത്രം 10 സീറോ മലബാർ ഇടവകകൾ ആണ് ഉള്ളത്. ഇവരീൽ രണ്ടു പേർ മുന്നും ഒരാൾ നാലും ഇടവകകളുടെ വികാരിമാർ ആയി ആത്മീയ ശുശ്രുഷ ചെയ്യുന്നു. കൂടാതെ ഡബ്ലിനിലെ ഐറിഷ് കാത്തലിക്സിനും ശുശ്രുഷ ചെയ്യുന്നു. കാരുണ്യത്തിന്റെ മുഖമായ ഈ വൈദികർക്ക് ലഭിക്കുന്ന സാലറിയുടെ നല്ല പങ്കും സാധുക്കളെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. ഇവരുടെ ആത്മീയ നേതൃത്വത്തിൽ, ഡബ്ലിൻ സീറോ മലബാർ സമൂഹം വളരെ വളർച്ച പ്രാപിച്ചു. കൂടാതെ കേരളത്തിൽ അനേകം നിർധനരായ രോഗികളെ സഹായിക്കുകയും, വീട് ഇല്ലാത്ത ധാരാളം സാധുക്കൾക്ക് വീട് വച്ചു നൽകുകയും ചെയ്തിട്ടുണ്ട്. സഹായങ്ങൾ എല്ലാം അയർലൻഡിലെയും ഇന്ത്യയിലെയും നിയമങ്ങൾ അനുസരിച്ചും പള്ളി കമ്മിറ്റി പാസ്സാക്കുകയും ചെയ്യുന്നവർക്കാണ് ബാങ്ക് വഴി കൊടുക്കുക..
അയർലണ്ടിലെ സീറോ മലബാർ സമൂഹം കാണിച്ച ഔദാര്യത്തേയും ഐക്യദാർഢ്യ പൂർണ്ണമായ മനോഭാവത്തേയും അഭിനന്ദിക്കുന്നതായും, അഭൂതപൂർവമായ ഈ കാലഘട്ടത്തിൽ അയർലണ്ടിൽ നിന്ന് നൽകിയ സഹായത്തിനു ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നന്ദി പറഞ്ഞു.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
IRELAND: UCMI (യുക് മി)
മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - UCMI (യുക് മി) യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് -
കൂടുതൽ വിവരങ്ങൾക്ക് കാണുക :