വേണ്ടിയുള്ള കോവിഡ് -19 വാക്‌സിന്‍ രജിസ്റ്റര്‍ പോര്‍ട്ടല്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. 30-39 വയസ് പ്രായമുള്ള 710,000 പേരാണ് രാജ്യത്തുള്ളത്.’39 വയസുകാര്‍ക്ക് ഞായറാഴ്ചയും,38 വയസുകാര്‍ക്ക് തിങ്കളാഴ്ചയും വാക്‌സിന്‍ രജിസ്ട്രേഷന്‍ നടത്താം .40 വയസിന് മേല്‍ പ്രായമായവര്‍ക്ക് ഏതവസരത്തിലും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാനാവും.
ഏകദേശം 3.5 ദശലക്ഷം ഡോസുകൾ നൽകി
1.2 ദശലക്ഷം ആളുകൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകി
രജിസ്റ്റർ ചെയ്ത1.2 ദശലക്ഷം പേർക്ക് ഇപ്പോൾ കുറഞ്ഞത് ഒരു ഡോസ് ലഭിച്ചു
ഞായറാഴ്ച മുതൽ 39 വയസ്സിനുള്ള വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിക്കും
ഈ വാരാന്ത്യത്തിൽ ജിപികൾ 1.5 ദശലക്ഷം ഡോസ് നൽകുമെന്ന് പ്രതീഷിക്കുന്നു
കമ്മ്യൂണിറ്റി ഫാർമസികൾ ഇപ്പോൾ വാക്സിനേഷൻ നൽകുന്നു. ട്വിറ്ററില്‍ സ്റ്റീഫന്‍ ഡൊണല്ലി ഇന്ന് സ്ഥിരീകരിച്ചു .
Almost 3.5 million doses administered
— Stephen Donnelly (@DonnellyStephen) June 17, 2021
💉1.2 million people fully vaccinated
💉1.2 million who registered have now received at least one dose
💉Registration for age 39 from Sunday
💉GPs expected to hit 1.5 million dose milestone this weekend
💉Community Pharmacies now vaccinating pic.twitter.com/WJjas4dnM3
അയര്‍ലണ്ടില്‍ മുഴുവനായി വാക്‌സിനേറ്റ് ചെയ്യപ്പെടുകയോ, കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് ബാധിച്ച ശേഷം ഭേദമാകുകയോ ചെയ്തവര്‍ക്ക് ജൂലൈ 19 മുതല്‍ PCR ടെസ്റ്റ് നടത്താതെ വിദേശയാത്ര നടത്താമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹൻ അറിയിച്ചു. ജാൻസൺ (Johnson & Johnson) ആണെങ്കില്‍ ഒരു ഡോസും, മറ്റ് വാക്‌സിനുകളാണെങ്കില്‍ രണ്ട് ഡോസും എടുത്തവര്‍ക്കാണ് ഈ ഇളവ്.
വാക്‌സിൻ ഇല്ലാത്തവര്‍ക്ക് പതിവു പോലെ PCR ടെസ്റ്റ് റിസൾട്ടും നെഗറ്റീവ് റിപ്പോർട്ടും ഉണ്ടായാൽ മാത്രമേ ആയാല്‍ മാത്രമേ വിദേശയാത്രയ്ക്ക് അനുമതിയുള്ളൂ. അയര്‍ലണ്ടില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ചവര്‍ക്കും,കഴിഞ്ഞ 9 മാസക്കാലയളവിനുള്ളില്‍ കോവിഡ് ബാധിച്ച ശേഷം സുഖപ്പെട്ടവര്‍ക്കുംപി സി ആര്‍ ടെസ്റ്റില്ലാതെ വിദേശയാത്ര സാധ്യമാക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
യാത്രയ്ക്കുള്ള ഇയു ഡിജിറ്റൽ സർട്ടിഫിക്കറ്റ് പ്രകാരം അവർക്ക് ജൂലൈ 19 മുതൽ അംഗരാജ്യങ്ങളിൽ യാത്ര ചെയ്യാം.എന്നിരുന്നാലും, ഡെൽറ്റ വേരിയന്റിനെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം ആ തീയതിയിൽ യുകെയിൽ നിന്ന് ഇവിടെയെത്തുന്ന ആളുകൾക്ക് പുതിയ നിയമ നിർമാണ നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് പറയാറായിട്ടില്ല.അഞ്ച് ആഴ്ചയ്ക്കുള്ളിൽ അവർ എവിടെയായിരിക്കുമെന്ന് പറയാൻ കഴിയില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹൻ കൂട്ടിച്ചേർത്തു.
വിമാനയാത്ര നടത്തുന്നവര്‍ക്ക് കോവിഡ് കണ്ടെത്താനായി ആന്റിജന്‍ ടെസ്റ്റ് മതിയോ എന്ന കാര്യത്തില്‍ ഒരു പ്രാരംഭ പഠനം (pilot study) നടത്തും രോഗലക്ഷണങ്ങളില്ലാത്തവരില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്താന്‍ ആന്റിജന്‍ ടെസ്റ്റ് വഴി സാധിക്കണമെന്നില്ല എന്നതാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തുന്നത് സമയമെടുക്കുന്ന കാര്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.
Currently watching: https://t.co/0pqqOD4Mgs
— UCMI (@UCMI5) June 17, 2021