11 കൗണ്ടികൾക്കായി യെല്ലൊ കാറ്റ്, മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
Status Yellow - Wind and Rain warning for Clare, Cork, Kerry, Limerick, Waterford, Donegal, Galway, Leitrim, Mayo, Sligo, Wexford. Valid: 03:00 Monday 03/05/2021 to 22:00 Monday 03/05/2021.
ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, വാട്ടർഫോർഡ്, ഡൊനെഗൽ, ഗാൽവേ,ലീട്രിം, മയോ, സ്ലൈഗോ, വെക്സ്ഫോർഡ് എന്നിവയ്ക്ക് തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും, ഇത് രാത്രി 10 വരെ പ്രാബല്യത്തിലുണ്ട്.
തിങ്കളാഴ്ച ബാങ്ക് ഹോളിഡേ ദിവസം നനവുള്ളതും കാറ്റുള്ളതുമായ ഒരു തുടക്കമാകുമെന്ന് മെറ്റ് എയർ ആൻ പറയുന്നു. കൂടുതൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടാകും, തീരപ്രദേശങ്ങളിൽ തിരമാലകൾ ഉയരാം പ്രദേശവാസികൾ,യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക .
തെക്കുപടിഞ്ഞാറൻ കാറ്റ്, വടക്കുകിഴക്ക് ദിശയിലേക്ക് വീശും , മണിക്കൂറിൽ 50 മുതൽ 65 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു,പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉയർന്ന നിലയിലെത്തും. കാറ്റ് പകൽ മുഴുവൻ നാശനഷ്ടമുണ്ടാക്കും.
തെക്കുകിഴക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങളിൽ തീരപ്രദേശങ്ങളിൽ കാറ്റ് വീശുന്നു. ഉച്ചതിരിഞ്ഞ്, മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു , ചില ഇടങ്ങളിൽ പ്രകാശമുണ്ടെങ്കിലും , ഹെയിൽ സ്റ്റോണ്‍ (Hailstone) ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു
ഏറ്റവും ഉയർന്ന താപനില 10 മുതൽ 12 ഡിഗ്രി വരെയാകുമെന്ന് മെറ്റ് ഐറാൻ പറയുന്നു.
Status Yellow - Wind and Rain warning for Clare, Cork, Kerry, Limerick, Waterford, Donegal, Galway, Leitrim, Mayo, Sligo, Wexford.
— Met Éireann (@MetEireann) May 2, 2021
Valid: 03:00 Monday 03/05/2021 to 22:00 Monday 03/05/2021. https://t.co/l8JdKfwZt9 pic.twitter.com/4lum8mybpY