ആധാർ റീപ്രിന്റ് സേവനം നിർത്തലാക്കി. ഉപഭോക്താക്കൾക്ക് ഇനിമുതൽ ആധാറിന് പകരം പിവിസി കാർഡ് ഓൺലൈനായി ഓർഡർ ചെയ്യാനാകും.
കൊച്ചി: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ റീപ്രിന്റ് സേവനം നിർത്തി. ആധാർ സഹായ കേന്ദ്രം ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഉപഭോക്താക്കൾക്ക് ഇനിമുതൽ ആധാറിന് പകരം പിവിസി കാർഡ് ഓൺലൈനായി ഓർഡർ ചെയ്യാനാകുമെന്നും കേന്ദ്രം അറിയിച്ചു. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഓൺലൈനായി പുതിയ പ്രിന്റഡ് കാർഡിന് ഓർഡർ ചെയ്യാവുന്ന സംവിധാനമായിരുന്നു റീപ്രിന്റ് സേവനം.