എന്നാൽ ചരക്ക് ഫ്ലൈറ്റുകൾക്ക് നിയന്ത്രണം ബാധകമല്ല.നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് (എൻസിഇഎംഎ) ഇക്കാര്യം അറിയിച്ചത്.യുഎഇ പൗരന്മാർ, നയതന്ത്ര വുമായി ബന്ധപ്പെട്ടവർ ,ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ വിസ ഉടമകൾ, ബിസിനസുകാരുടെ ജെറ്റുകളെയും ഒഴിവാക്കിയിട്ടുണ്ട്.ഇവർ 48 മണിക്കൂറിനുള്ളിലുള്ള പിസിആർ പരിശോധന നടത്തേണ്ടതുണ്ട്അതിനു പുറമെ യുഎഇയിൽ എത്തുമ്പോയും പിസിആർ പരിശോധയും ക്വാറന്റൈൻ നടപടികൾക്കും വിധേയരാകേണ്ടതുണ്ട്.
*Important travel update* please check your routes before you travel. The travel ban to UAE is for transit passengers as well! https://t.co/IYkD5Te5vu
— British Pakistan Foundation (@BPF_UK) May 10, 2021
ഇന്ത്യയിലെ കോവിഡ് -19 കേസുകളിലുണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്ത് ഇപ്പോൾ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ, യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 24 അർദ്ധരാത്രി മുതൽ യുഎഇ അധികൃതർ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാന സർവീസുകൾക്ക് 10 ദിവസത്തെ നിരോധനം പ്രഖ്യാപിച്ചതിനെത്തുടർന്ന് ജോലി, അവധിക്കാലം, മെഡിക്കൽ അത്യാഹിതങ്ങൾ എന്നിവയ്ക്കായി ഇന്ത്യയിലേക്ക് പോയ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയിട്ടുള്ളത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചത് മെയ് നാലിന് അവസാനിക്കേണ്ടതായിരുന്നു, എന്നാൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടുകയായിരുന്നു. ഈ തീരുമാനങ്ങളല്ലാം പൊതുജനങ്ങളുടെ സുരക്ഷകണക്കിലെടുത്താണെന്നും അതാണ് പരമപ്രധാനമായ കാര്യവും, അതുതന്നെയാണ് സർക്കാരുകൾ ചെയ്യാൻ ശ്രമിക്കുന്നതെന്നും, ”യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.ഇക്കാര്യത്തിൽ യുഎഇ സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ തീർച്ചയായും മാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“യുഎഇയുമായി ചേർന്ന് പ്രവർത്തിക്കും , സമയമാകുമ്പോൾ അഥവാ കാര്യങ്ങൾ വേണ്ടത്ര സുഖകരമാകുമ്പോൾ വിമാനങ്ങൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് അധികൃതർ ശ്രദ്ധിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്,”
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് സൂചനയുണ്ടോയെന്ന ചോദ്യത്തിന് യുഎഇ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അംബാസഡർ മറുപടി നൽകി.