സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 88 രൂപ 12 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ 85 പൈസയും ഡീസലിന് 89 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയർന്നത്.