നടൻ മൻസൂർ അലിഖാനെ വൃക്കസംബന്ധമായ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ നില ഗുരുതരമായത്.
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് താരത്തിന്റെ പ്രസ്താവന പല വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ മൻസൂറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.
വാക്‌സിനെതിരെ വ്യാജപ്രചരണം നടത്തിയതിന് മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ടു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.