മേയ് മൂന്ന് മുതൽ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് അഞ്ച് വർഷം വരെ ജയിൽ ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ,വിവാദം പുകയുന്നു.
മെയ് 15 വരെയാണ് ഇപ്പോൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നുമാണ് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചത്.
9,000 ത്തിലേറെ ഓസ്‌ട്രേലിയക്കാരാണ് ഇപ്പോഴും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്.വിമാനവിലക്ക് പ്രഖ്യാപിച്ചതോടെ ടിക്കറ്റ് എടുത്ത പലർക്കും യാത്ര റദ്ദാക്കേണ്ടിവന്നിരുന്നു. ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിലാണിപ്പോൾ.
ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് കഠിന പിഴയും ജയിൽ ശിക്ഷയും പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സർക്കാർ നടപടി വംശീയവിവേചനമാണെന്ന ആരോപണം പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളി. ഇതാദ്യമായാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് ശേഷം തലയുയർത്തിയ വിവാദങ്ങളോട് മോറിസൺ പ്രതികരിച്ചത്.
ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിന് രണ്ടാഴ്ചത്തേക്ക് സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. യാത്ര ചെയ്യാൻ ശ്രമിച്ചാൽ അഞ്ച് വര്ഷം വരെ തടവും 66,600 ഡോളർ പിഴയും ലഭിക്കാമെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ സർക്കാർ വിലക്ക് പ്രഖ്യാപിച്ച ശേഷം ഉണ്ടായിരുന്ന ഒരു പഴുതായിരുന്നു ഇതെന്നും, ആ പഴുത് ഇപ്പോൾ അടച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ദോഹ, ദുബൈ, സിംഗപ്പൂർ, ക്വാലാലംപൂർ എന്നീ വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർ വരുന്നത് നിർത്തലാക്കുമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ ദോഹ വഴി യാത്ര ചെയ്യാൻ ഖത്തർ എയർവേയ്സ് പിന്നീടും അനുവദിക്കുകയായിരുന്നു.
48 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് ഇന്ത്യയിൽ നിന്ന് ദോഹ വഴി യാത്ര ചെയ്യാം എന്നായിരുന്നു ഖത്തർ എയർവേയ്സ് വ്യക്തമാക്കിയത്.
എന്നാൽ, ഈ പഴുത് കണ്ടെത്തിയ ശേഷം ഖത്തർ എയർവേയ്സിനെ സർക്കാർ ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി.ദോഹ വഴി ട്രാൻസിറ്റ് ചെയ്ത് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനി വരാൻ കഴിയില്ല എന്ന് എയർലൈൻസ് ഉറപ്പു നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഈ മാറ്റം വരുത്തുന്നതിന് തൊട്ടുമുമ്പാണ് ക്രിക്കറ്റ് താരങ്ങൾ യാത്ര ചെയ്ത വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടതെന്നും, അതിനാലാണ് അവർക്ക് തിരിച്ചെത്താൻ കഴിഞ്ഞതെന്നും നയൻ റേഡിയോയോട് അദ്ദേഹം പറഞ്ഞു.
#BREAKING The PM has announced the Federal Government will suspend all direct passenger flights between Australia and India, which is grappling with skyrocketing COVID-19 cases.
— ABC The Drum (@ABCthedrum) April 27, 2021
The suspension will last until May 15. #TheDrum https://t.co/bXoCsUzxAd
https://www.ucmiireland.com/p/ucmi-group-join-page_15.html