ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ വരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ. പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ-കേരള ബാങ്കിൻ്റെ സേവന പരിധിയിൽ മലപ്പുറവും ഉൾപ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കിൽ നടപ്പാക്കും
പ്രഖ്യാപനങ്ങള്‍
കേരള ബാങ്കിന്റെ സേവന പരിധിയില്‍ മലപ്പുറവും ഉള്‍പ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കില്‍ നടപ്പാക്കും
കോ ഓപ് മാര്‍ട്ട് എന്ന പേരില്‍ ഇ മാര്‍ട്ട് അവതരിപ്പിക്കും
എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കും
ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂര്‍ത്തിയാക്കും
റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ തുടങ്ങും
കേരള സാംസ്‌കാരിക മ്യൂസിയം തുടങ്ങും
റൂറല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറല്‍ ആര്‍ട്ട് ഹബിനെ വികസിപ്പിക്കും
ഐടി മിഷനെ ഡാറ്റാ ഹബ്ബാക്കി മാറ്റും
കെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും
കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മണ്‍റോതുരുത്തില്‍ തുടങ്ങും
സപ്‌ളൈക്കോയുടെ ഹോം ഡെലിവറി കൂടുതല്‍ സ്ഥലങ്ങളിലേക്ക്
നഗരങ്ങളില്‍ നഗര വനം പദ്ധതി
96 തൂശനില മിനി കഫേകള്‍ ഇക്കൊല്ലം നടപ്പില്ലാക്കും
എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
മറ്റു പ്രഖ്യാപനങ്ങൾ അറിയാം …….
അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം 50 ശതമാനം ഉയര്‍ത്തും
കൃഷി ഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനുകളാക്കും
നഗരകേന്ദ്രീകൃത കൃഷിക്കും മുന്‍ഗണന നല്‍കും
നെല്ലുല്‍പാദനം വര്‍ധിപ്പിക്കാന്‍ ബ്ലോക്ക് തല സമിതികള്‍ രൂപീകരിക്കും
കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കും
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആംബുലന്‍സുകള്‍ അനുവദിക്കും
വെറ്റിനറി സേവനങ്ങള്‍ക്ക് 1206 ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ ആയുഷ് വകുപ്പിന് കീഴില്‍ തുടങ്ങും
കോവിഡ് രോഗികള്‍ക്കായി ഭേഷജം ആയുര്‍വേദ പദ്ധതി നടപ്പിലാക്കും
പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സഹായം നല്‍കും
കോവിഡ് പ്രതിരോധം: ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ വിശദമായ പദ്ധതി തയ്യാറാക്കും
എസ്.സി.എസ്ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും
ശബരിമല ഇടത്താവളം വികസനം കിഫ്-ബി വഴി പൂര്‍ത്തിയാക്കും
റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ ആരംഭിക്കും
കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും
പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക് ഫയലിങ് നടപ്പിലാക്കും
കെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും
പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സൗജന്യം
സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കും
കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള സംഭരണത്തിന് മുന്‍ഗണന നല്‍കും
സപ്ലെകോ ഓണ്‍ലൈന്‍ ഹോം ഡെലിവറി കൂടുതല്‍ വിപുലമാക്കും
ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസ് നവീകരണം ഉടന്‍ ആരംഭിക്കും
ഹൈടെക് സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ തിരുവനന്തപുരത്ത് ആരംഭിക്കും