ഒമാനിൽ നെഴ്സ് ആയി ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശിനി രമ്യയാണ് മരിച്ചത്. കോവിഡ് ബാധിച്ച് വെൻറിലേറ്ററിലായിരുന്നു. ഒമാനിലെ റുസ്താഖ് (Rustaq) ആശുപത്രിയിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട് രമ്യ റജുലാൽ. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി രമ്യയുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ. Multiple Cerebral Haemorrhage,Acute Renal Failure നെ തുടർന്ന് ഡയാലിസിസും ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞ് കൊണ്ടിരുന്നത് ആരോഗ്യസ്ഥിതി മോശമാക്കി.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്.ഒരു കുഞ്ഞു മകളുണ്ട്.
ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.