ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ 999 ഡോളറിന് (ഏകദേശം 75,000 രൂപ) ഓക്സിജന്‍ കോണ്സെന്ട്രേറ്റര് ഇന്ത്യയിലെ വീട്ടുപടിക്കലെത്തിക്കുമെന്ന വാഗ്ദാനവുമായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാക്കീസ് ഇലക്ട്രോണിക്സ് കമ്പനി.
കമ്പനിയുടെ ഹോങ്കോംഗിലെ പ്ലാന്റില്‍ നിന്ന് നേരിട്ട് ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് ഏഴ് ദിവസങ്ങള്‍ക്കകം ഇന്ത്യയില്‍ വീട്ടുപടിക്കല്‍ അടക്കം എവിടെയും എത്തിക്കാമെന്നാണ് കമ്പനി സിഇഔ ആശിഷ് പഞ്ചാബിയുടെ ഓഫര്‍. ഷിപ്പിംഗ് ചാര്‍ജ് ഉള്‍പ്പെടെയാണ് 999 ഡോളര്‍
വായുവില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ സ്വീകരിച്ച് അതില്‍ നിന്ന് നൈട്രജന്‍ നീക്കി ശുദ്ധമായ ഓക്സിജന്‍ വാതകമാറ്റി മാറ്റിയാണ് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്ന് കോണ്‍സെന്‍ട്രേറ്റ് ചെയ്ത ഓക്സിജന്‍ നേരിട്ട് രോഗിക്ക് നല്‍കാമെന്നതാണ് ഇതിന്റെ സവിശേഷത. നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി നിരവധി പേരാണ് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് ഓര്‍ഡര്‍ ചെയ്യാനായി രംഗത്തുവന്നിരിക്കുന്നതെന്നും കമ്പനി സിഇഒ പറഞ്ഞു.
Dubai's Jacky's Electronics launches direct supply of to India
COVID-19 crisis: Dubai's Jacky's Electronics launches direct supply of oxygen concentrators to India from Hong Kong https://t.co/tD87swO4Pt
— UCMI (@UCMI5) May 9, 2021