കോവിഷീൽഡ് രണ്ടാം ഡോസ് സമയപരിധി 16 ആഴ്ച വരെ ദീർഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി.
1075 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ കോവിന്‍ സോഫ്റ്റ്‌വെയര്‍, വാക്സിനേഷന്‍ തുടങ്ങിയവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും.
കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നൽകുന്ന സമയപരിധി 12–16 ആഴ്ച വരെ ദീർഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ബ്രിട്ടൻ. കാനഡ തുടങ്ങിയ രാജ്യങ്ങൾ ഈ രീതയാണ് പിന്തുടരുന്നതെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. രണ്ടാം ഡോസ് ഇത്രയധികം ആഴ്ചകൾ കഴിഞ്ഞ് സ്വീകരിച്ചാൽ ശരീരത്തിലെ പ്രതിരോധശക്തി കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. കോവിഡ് മുക്തർക്ക് ആറുമാസത്തിന് ശേഷം കുത്തിവയ്പ് മതിയെന്നും നിർദ്ദേശമുണ്ട്.
നിലവിൽ ആദ്യ ഡോസ് എടുത്തവർക്ക് 28-ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു മാർഗ്ഗനിർദ്ദേശം. പിന്നീട് ഇതു ആറു മുതൽ എട്ട് ആഴ്ച വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം, കോവാക്സിന്റെ കാര്യത്തിൽ മാറ്റമില്ല.
എന്നാൽ, ആദ്യം 28 മുതൽ 56 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കണമെന്നാണ് നിർദ്ദേശമുണ്ടായിരുന്നത്. എന്നാൽ പിന്നീട് 84 ദിവസം വരെ ആയാലേ ഫലമുണ്ടാകൂവെന്ന് നിർദ്ദേശം വന്നു. ഇപ്പോൾ 112 ദിവസം വരെ ആയാലേ ഫലപ്രദമാകൂവെന്ന് പറയുമ്പോൾ, 28-56 പരിധിയിലും 84 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് എടുത്തവർ ആശങ്കയിലാണ്. ഇവർക്ക് രണ്ടാം ഡോസ് ഫലപ്രദമാകില്ലെന്നുണ്ടോ ? അതോ വാക്സിൻ ക്ഷാമം മൂലമാണോ പുതിയ നിർദ്ദേശമെന്നും ആളുകൾ ചോദിക്കുന്നു.
രണ്ടാം ഡോസ് വാക്സീൻ എടുക്കേണ്ടത് എപ്പോൾ?; വിദഗ്ധാഭിപ്രായം ഇങ്ങനെ
ന്യൂഡൽഹി∙ ആദ്യ ഡോസിന് എത്രനാൾ കഴിഞ്ഞുവേണം രണ്ടാം ഡോസ് വാക്സീൻ എടുക്കാൻ എന്നതിൽ ഇപ്പോഴും പലർക്കും സംശയം ഉണ്ട്. വാക്സീൻ ക്ഷാമം സംബന്ധിച്ച ആശങ്ക കൂടി ഉയരുന്നതോടെ ഒന്നാം ഡോസ് എടുത്ത പലരുടേയും ഭീതി രണ്ടാം ഡോസ് ലഭിക്കുമോ എന്നതാണ്. രണ്ടാം ഡോസ് വൈകുന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? ഈ വിഷയത്തിൽ ആരോഗ്യവിദഗ്ധർ പറയുന്നതിങ്ങനെ:
കോവിഷീൽഡ്, കോവാക്സീൻ – രണ്ടാം ഡോസ് വ്യത്യസ്തം
രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് വാക്സീനുകള്‍ക്കും രണ്ടാം ഡോസ് എടുക്കേണ്ട സമയവും വ്യത്യസ്തമാണ്. കോവാക്സീന്‍ 6 മുതല്‍ 12 ആഴ്ചയ്ക്കുള്ളിലാണ് എടുക്കേണ്ടത്. കോവിഷീല്‍ഡ് രണ്ടാം ഡോസ് രണ്ടാം ഡോസ് സമയപരിധി 16 ആഴ്ച വരെ ദീർഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശം. അത് 16 ആഴ്ച വരെ വൈകുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുവെന്നാണ് വിദേശത്തെ പരീക്ഷണഫലം. രണ്ടാം ഡോസ് ബൂസ്റ്റര്‍ ഡോസ് ആയതുകൊണ്ടുതന്നെ കോവാക്സീന്‍ ആറ് ആഴ്ച എന്നത് അല്‍പം വൈകിയാലും പ്രതിരോധശേഷിയില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. കോവിഷീല്‍ഡും അങ്ങനെത്തന്നെ.
രണ്ടാംഡോസ് എന്തിന്?
ആദ്യ ഡോസ് എടുത്ത് മൂന്നാഴ്ചയ്ക്കുശേഷം പ്രതിരോധശേഷി രൂപപ്പെട്ട് തുടങ്ങും. തുടര്‍ന്ന് രണ്ടാംഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷമാണ് വൈറസിനെതിരെ പ്രതിരോധശേഷി പൂര്‍ണമായി കൈവരിക്കുന്നത്. അതുകൊണ്ടാണ് ചെറിയ വൈകല്‍ കാര്യമായ വ്യത്യാസമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ കണക്കൂകൂട്ടുന്നത്. നിലവില്‍ നടന്ന വാക്സീന്‍ പരീക്ഷണങ്ങളെല്ലാം ഇൗ കാലയളവില്‍ രണ്ടാം ഡോസ് നല്‍കികൊണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഡോസിന് കാലതാമസമുണ്ടായാല്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളെപ്പറ്റി പഠനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഉപയോഗത്തിലുള്ള മിക്ക വാക്സീനുകളുടെ കാര്യത്തില്‍ ബൂസ്റ്റർ ഡോസിന് ഇടവേള വര്‍ധിക്കുന്നത് ഫലപ്രാപ്തി കൂട്ടുന്നുവെന്നാണ് അനുഭവമെന്നും വിദഗ്ധര്‍ പറയുന്നു
ഒന്നാം ഡോസിനുശേഷം കോവിഡ് വന്നാല്ഒന്നാംഡോസ് വാക്സീനെടുത്തശേഷം കോവിഡ് ബാധിച്ചാല്‍ കോവിഡ് നെഗറ്റീവായി 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. ശരീരത്തില്‍ ആന്‍റിബോഡികളുടെ സാന്നിധ്യമുണ്ടാകുന്നതിനാല്‍ ഇത് 6 മാസംവരെ വൈകിക്കാമെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മറ്റ് വാക്സീനെടുത്താല്‍
മറ്റ് വാക്സീനുകള്‍ എടുത്തവര്‍ 14 ദിവസത്തിനുശേഷം കോവിഡ് വാക്സീന്‍ സ്വീകരിക്കുന്നതാണ് ഉചിതം. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ ഇത് പാലിക്കേണ്ടതില്ല. ഉദാഹരണത്തിനു നായ കടിച്ചാല്‍ വാക്സീന്‍ എടുക്കുന്നതിന് ഇത്തരം ഇടവേള ഉറപ്പാക്കാന്‍ കാത്തിരിക്കരുത്. അടിയന്തരമായി ടിടി എടുക്കേണ്ട സാഹചര്യത്തിലും അങ്ങനെത്തന്നെ. അത്തരം സാഹചര്യങ്ങളില്‍ രണ്ടാം ഡോസ് വൈകിപ്പിക്കേണ്ടിവന്നാലും ഭയപ്പെടാനില്ല. ഒന്നാം ഡോസ് എടുത്ത സ്ഥലത്തുനിന്നുതന്നെ രണ്ടാംഡോസ് എടുക്കണമെന്നില്ല. രാജ്യത്ത് എവിടെനിന്നുവേണമെങ്കിലും രണ്ടാം ഡോസ് കുത്തിവയ്പെടുക്കാം.