എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് ഓപ്ഷനുമായി വാട്സപ്പ്. ഈ ഓപ്ഷൻ ഓണാക്കിയാൽ വാട്സപ്പിനു പോലും ഉപയോക്താക്കളുടെ പ്രൈവറ്റ് ചാറ്റുകൾ കാണാൻ കഴിയില്ല. തേർഡ് പാർട്ടി ആപ്പുകളിൽ വാട്സപ്പ് ചാറ്റ് ബാക്കപ്പ് ചെയ്യുന്നതിൽ ഉപയോക്താക്കൾ ആശങ്ക അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കപ്പ് ചാറ്റുകൾക്ക് കൂടുതൽ സുരക്ഷ നൽകാൻ വാട്സപ്പ് തീരുമാനിച്ചിരിക്കുന്നത്.
ചാറ്റ് ബാക്കപ്പ് സെക്ഷനിൽ ‘എൻക്രിപ്റ്റ് യുവർ ബാക്കപ്പ്’ എന്ന ഓപ്ഷനുണ്ടാവും. ഈ ഓപ്ഷൻ എനേബിൾ ചെയ്താൽ ബാക്കപ്പ് ചാറ്റുകൾക്കായി ഒരു പാസ്‌വേഡ് നിർമിക്കാൻ വാട്സപ്പ് ആവശ്യപ്പെടും. മറ്റേതെങ്കിലും ഫോണിൽ ഈ ചാറ്റ് റീസ്റ്റോർ ചെയാൻ ശ്രമിച്ചാൽ ചാറ്റുകൾ ഡിക്രിപ്റ്റ് ചെയ്യാൻ ഈ പാസ്‌വേഡ് നൽകണം. പാസ്‌വേഡ് ഇല്ലെങ്കിൽ ഈ ചാറ്റുകൾ ഡിസ്ക്രിപ്റ്റ് ചെയ്യാനാവില്ല. ഇങ്ങനെ ഡിക്രിപ്റ്റ് ചെയ്യുമ്പോൾ പാസ്‌വേർഡ് മാറ്റാണോ ഒഴിവാക്കാനോ ഉള്ള ഓപ്ഷനുകളും ഉണ്ട്. പാസ്‌വേർഡ് മറന്നുപോയാൽ ഈ ചാറ്റുകൾ റീസ്റ്റോർ ചെയ്യാൻ കഴിയില്ല. ഈ ഓപ്ഷൻ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.
സ്റ്റിക്കറുകൾ സെർച്ച് ചെയ്യാനായി കൂടുതൽ മികച്ച സൗകര്യമൊരുക്കാനും വാട്സപ്പ് ശ്രമിക്കുന്നുണ്ട്. ചാറ്റ്ബോക്സിൽ ടൈപ്പ് ചെയ്യുന്ന കീവേർഡുകൾക്കനുസരിച്ച സ്റ്റിക്കറുകളാണ് ഈ ഓപ്ഷനിൽ ഉണ്ടാവുക.