ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ മന്ത്രിമരുടേത് ഉൾപ്പടെയുള്ള ഔദ്യോഗിക പേജുകൾ ട്വിറ്ററിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയേക്കും. വിഷയത്തിൽ ട്വിറ്ററിനെതിരെ ഉണ്ടാകുന്ന നിയമ നടപടികൾക്ക് പുറമേയാണ് ഇക്കാര്യം കേന്ദ്രം പരിഗണിക്കുന്നത്. ഒപ്പം കോൺഗ്രസ് ടൂൾ കിറ്റ് കേസിൽ സഹകരിച്ചില്ലെങ്കിൽ ട്വിറ്ററിനെതിരെ കേസെടുക്കണോ എന്ന വിഷയത്തിൽ ഡൽഹി പൊലീസും ഉടൻ തീരുമാനമെടുക്കും. ഇതുവരെ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് ഡൽഹി പൊലീസ് നടപടികൾ കൈകൊള്ളുക.
ഭേദഗതി ചെയ്ത ഐ.ടി. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ട്വിറ്റർ – കേന്ദ്രസർക്കർ പോര് ക്ലൈമാക്സിലെയ്ക്ക് നീങ്ങുകയാണ്. ഏറെക്കാലമായി നിലനിൽക്കുന്ന ട്വിറ്റർ -കേന്ദ്ര സർക്കാർ ഭിന്നതയുടെ തുടർച്ചയാണ് ഈ പോര്. ടൂൾകിറ്റ് വിഷയത്തിലടക്കം കേന്ദ്രസർക്കാർ ട്വിറ്ററിന്റെ നടപടികളെ അംഗീകരിച്ചിട്ടില്ല. റെഡ് ഫോർട്ട് ആക്രമണ വിഷ്യത്തിൽ ക്യത്യമായ വിവരങ്ങൾ അല്ല ട്വീറ്റർ പങ്ക് വച്ചത് എന്നതടക്കമാണ് ആരോപണം.
ചൈനയുടെ അതിർത്തിലംഘന വിഷയത്തിലും ട്വിറ്ററിന്റെ നിലപാട് ഇന്ത്യ വിരുദ്ധമായിരുന്നു എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ആജ്ഞാപിയ്ക്കേണ്ട അനുസരിച്ചാൽ മതി എന്നതാകും ട്വിറ്ററിനോടുള്ള കേന്ദ്രസർക്കാർ നിലപാട്. ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി ഔദ്യോഗിക അക്കൗണ്ടുകൾ ട്വിറ്ററിൽ നിന്ന് പിൻവലിക്കു. പ്രധാനമന്ത്രിയുടേത് മുതൽ വിവിധ മന്ത്രാലയങ്ങളുടേത് അടക്കമുള്ള അക്കൗണ്ടുകളാകും പിൻവലിക്കുക.
ട്വിറ്റർ ഇന്നലെ നടത്തിയ പ്രതികരണത്തെ തള്ളിയതിന് തുടർച്ചയായാണ് ഡൽഹി പൊലീസിന്റെ നീക്കങ്ങൾ. അന്വേഷണവുമയി ട്വിറ്റർ സഹകരിക്കുന്നില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്.. 1.75 കോടി ഉപയോക്താക്കളാണ് ഇന്ത്യയിൽ ട്വിറ്ററിനുള്ളത്. സർക്കാറിന്റെ നിലപാടിനെ എതിർത്ത് മുന്നോട്ട് പോവുക എന്നത് അതുകൊണ്ട് തന്നെ ട്വിറ്ററിനെ പ്രതിസന്ധിയാകും.