രണ്ട് ഘട്ടങ്ങളിലായി ജൂലായ് 15 മുതൽ ഓഗസ്റ്റ് 25 വരെ പരീക്ഷ നടത്താനായിരിക്കും സി.ബി.എസ്.ഇയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് രണ്ടാം അവസരം പ്രയോജനപ്പെടുത്താം
പരീക്ഷ എപ്പോൾ മുതൽ നടത്തുമെന്ന കാര്യത്തിൽ ജൂൺ 1ന് അന്തിമ തീരുമാനം സി.ബി.എസ്.ഇ പ്രഖ്യാപിക്കാനാണ് സാധ്യത. സംസ്ഥാനങ്ങളോട് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മേയ് 25 വരെ അഭിപ്രായം കേൾക്കാൻ കേന്ദ്രം സമയം അനുവദിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജൂൺ 1ന് സി.ബി.എസ്.ഇ തീരുമാനം പ്രഖ്യാപിക്കും.