മരുന്ന് നൽകിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും ആർ ടി പി സി ആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് രോഗികളിൽ സുരക്ഷിതമാണെന്നും രോഗമുക്തിയിൽ ഗണ്യമായ പുരോഗതി കാണിക്കുന്നുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.
110 രോഗികളിലായി രണ്ടാം ഘട്ട പരീക്ഷണവും ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിൽ മൂന്നാംഘട്ട പരീക്ഷണവും നടത്തിയാണ് മരുന്നിന് അനുമതി നൽകിയിരിക്കുന്നത്.
കൊവിഡ് രോഗികൾ വേഗത്തിൽ രോഗമുക്തരാകാനും മെഡിക്കൽ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡി ആർ ഡി ഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഡ്രഗ് 2-ഡി ഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡി ജി) എന്ന മരുന്ന് ഡി ആർ ഡി ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റിൽ പൗഡർ രൂപത്തിലുള്ള കൊവിഡ് മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.
മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കള്‍, ശരീരത്തിലെത്തി രോഗമുക്തി നല്‍കുന്നതിനൊപ്പം, കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
https://www.ucmiireland.com/p/ucmi-group-join-page_15.html
🔘കൊറോണ വൈറസുകളെ ജൈവായുധമാക്കി ഉപയോഗിക്കുന്ന കാര്യം ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ