കോവിഡ് വ്യാപനം തീവ്രമായതിനെ തുടർന്ന് നഗരങ്ങളിൽ പൊലീസ് പിടിമുറുക്കി. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽ വന്നു
പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി. അനാവശ്യമായി ഒരു വാഹനംപോലും കടത്തിവിടുന്നില്ല. ചെറുതും വലുതുമായ എല്ലാ ജങ്‌ഷനുകളിലും പരിശോധനയുണ്ട്. കൺട്രോൾ റൂമിന്റെ 14 വാഹനങ്ങളും ട്രാഫിക് പൊലീസിന്റെ ഒമ്പത് വാഹനങ്ങളും നഗരത്തിൽ എല്ലാ സമയത്തും റോന്തുചുറ്റുന്നു.
1500 ലധികം പൊലീസ് ഉദ്യോഗസ്ഥരാണ് രാപ്പകലില്ലാതെ സേവന സന്നദ്ധരായി ഓരോ ജില്ലകളിലുമുള്ളത്. നഗരങ്ങളിൽ നിരവധി ചെക്കിങ് പോയിന്റാണുള്ളത്.നഗര വലുപ്പത്തിനനുസരിച്ച് ചെക്കിങ്ങുകളും കൂടും കൂടാതെ ഓരോ സ്‌റ്റേഷൻ പരിധിയിലും ചെക്കിങ് പോയന്റുകൾ വേറെയുമുണ്ട്. ഇവിടങ്ങളിൽ സിഐമാരുടെയും എസ്‌ഐമാരുടെയും നേതൃത്വത്തിലാണ് പരിശോധന.
കടുത്ത പരിശോധനകളോടും നിയന്ത്രണങ്ങളോടും ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വ്യക്തമായ ആവശ്യങ്ങളടങ്ങിയ സത്യപ്രസ്‌താവനയുണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ. സർക്കാർ–- സ്വകാര്യ ജീവനക്കാർക്ക് അതത് ഓഫീസുകളിലെ തിരിച്ചറിയൽ രേഖയും നിർബന്ധമാണ്. പ്രായമായവരുടെയും കുട്ടികളുടെയും യാത്രകൾ നിരുത്സാഹപ്പെടുത്തുന്നുണ്ട്.
മാസ്‌ക് കൃത്യമായി ധരിക്കാത്തവർക്കെതിരെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നു. എങ്കിലും ബൈക്കുകളിൽ എത്തുന്ന ചില യുവാക്കൾ നിയമലംഘനത്തിന് ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇത്തരക്കാർ അനാവശ്യമായാണ് നഗരത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. തിരിച്ചറിയൽ കാർഡുകളോ സത്യപ്രസ്‌താവനയോ കരുതാറില്ല. ഇവരുടെ ബൈക്ക് സ്‌റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിന് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആംബുലനന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവം പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്ക് ആംബുലന്‍സിന് പകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികളെ പ്രവേശിപ്പിക്കുന്ന ഇടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വേണം. വാക്‌സിനേഷന്‍ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വാക്‌സിനേഷന്‍ ഇടങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റിപതിനെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ കൊവിഡ് ചികിത്സാ സൗകര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല വാര്‍ഡ്തല സമിതികളും നിഷ്‌ക്രിയമാണ്. വാര്‍ഡ്തല സമിതികള്‍ വിളിച്ചുകൂട്ടുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ചപറ്റി. വാര്‍ഡ്തല പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടോയെന്ന് പരിശോധിക്കണമെന്നും അടിയന്തരമായി തിരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് പുറമേ ഡല്‍ഹി, കര്‍ണാകട, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നു മുതല്‍ എട്ട് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.
തമിഴ്‌നാട്ടില്‍ മെയ് പത്ത് മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെ നിരോധനം ഉണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും അനുമതി.