നെട്ടൂരിലുള്ള സ്വകാര്യ (ലേക് ഷോർ ഹോസ്പിറ്റൽ, മരട്, കൊച്ചി) ആശുപത്രിയിലേക്കു ജോലിക്കു വരികയായിരുന്ന സ്റ്റാഫ് നഴ്‌സ്, വാഹനാപകടത്തിൽ മരിച്ചു.
ചേർത്തല വാരണം കണ്ടത്തിൽ അനു തോമസ്(32) ആണ് മരിച്ചത്. മാടവന ജംഷനിൽ വച്ച് ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവർ, സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തിൽ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
തണ്ണീർമുക്കം കണ്ണങ്കര കണ്ടത്തിൽ വീട്ടിൽ ശ്രീ. തോമസ് ആണ് പിതാവ്. കോട്ടയം ഉഴവൂർ അരീക്കരയിൽ പെരുമാലിൽ ശ്രീ. പ്രിൻസിന്റെ ഭാര്യയാണ്. 2 വയസ്സുള്ള എലൻ മകനാണ്. ശ്രീ. പ്രിൻസ് വിദേശത്താണ്.
സംസ്കാര ചടങ്ങുകള്‍ വൈകും.
ആദരാഞ്ജലികൾ🌹🌹🌹🌹
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
INDIA- INTERNATIONAL https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
– മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :