സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി.
ഇസ്രായേലിൽ ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍.
She will be an angel for us, consul general pays tribute to Soumya killed in rocket attack in Israel https://t.co/SfnO558BRF
— Parth (@parthmithran) May 16, 2021
ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്.ചൊവ്വാഴ്ച്ചയാണ് ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇഡ്രായേലില്‍ ജോലി ചെയ്തിരുന്ന ഇവര്‍ രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.
സൗമ്യയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടന്നു.. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വെച്ചായിരുന്നു സംസ്‌കാരം WATCH : https://youtu.be/mLaUY_sqHsM