സംസ്ഥാനത്ത് 3 ജില്ലകളില്‍ ബ്ലാക്ക് ഫംഗസ്, അതീവ ജാഗ്രത നിര്‍ദ്ദേശം
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേര്‍ ചികിത്സയില്‍ കഴിയുകയാണ്.
കോവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയെടുത്ത് മടങ്ങിയ തിരൂര്‍ സ്വദേശിക്കും ഇന്ന് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. ഏഴൂര്‍ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പില്‍ അബ്ദുല്‍ ഖാദറിനാണ് (62) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. അടിയന്തിര ശസ്ത്രക്രിയയിലൂടെ രോഗ ബാധയേറ്റ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ ജുനൈദ് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുല്‍ ഖാദര്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 22നാണ് അബ്ദുല്‍ ഖാദറിന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ മാസം 5ന് കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍വച്ച് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചതും പിന്നീട് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഈ മാസം ഏഴിനാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്.
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കോവിഡ് വന്നു പോയവരിൽ ഫംഗസ് അണുബാധയായ മ്യൂക്കോർ മൈക്കോസിസ് വർദ്ധിക്കുന്നുവെന്ന് കണ്ടെത്തൽ.
ആഴ്ചകൾക്ക് മുൻപ് കൊറോണ രോഗമുക്തരായ ഒട്ടേറെ പേർക്ക് ഫംഗസ് ബാധയേറ്റെന്ന് കണ്ടെത്തി. മഹാരാഷ്ട്രയിൽ ഇതുമൂലം എട്ട് പേർ മരിച്ചു. 200 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളതായാണ് [പുതിയ റിപ്പോർട്ട്.
മ്യൂക്കോർ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകൾ പ്രതിരോധ ശേഷിയെ ബാധിയ്ക്കും. ഇതാണ് കൊറോണ ഭേദമായവരെ ഈ ഫംഗസ് ബാധിയ്ക്കാൻ കാരണമെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ട്രേറ്റ് മേധാവി ഡോ. തത്യറാവ് ലഹാനെ പറഞ്ഞു. പ്രമേഹ രോഗികളെ ഫംഗസ് വളരെ വേഗം ബാധിയ്ക്കുന്നതിന്റെ കാരണം ഇതാണ്.
കോവിഡ് മഹാമാരിക്കിടെ ഗുജറാത്തിലും ഡല്‍ഹിയിലും അപൂര്‍വ ഫംഗസ് അണുബാധയായ മ്യുകോര്‍മികോസിസ് വര്‍ധിക്കുന്നു. നൂറിലധികം പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ഗുജറാത്തില്‍ പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. വളരെ വേഗം വ്യാപിച്ച് കാഴ്ചയെ ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് ബാധയെന്നു കൂടി അറിയപ്പെടുന്ന ഈ രോഗം വലിയ ആശങ്ക ഉയര്‍ത്തുന്നു.
പരിസ്ഥിതിയിൽ നിന്ന് ശ്വസിക്കുകയോ ചിലതരംസ്വെർഡ്ലോവ്സ് (സാധാരണ മഷ്റൂം / കൂണുകളാണ്),കഴിക്കുകയോ ചെയ്താൽ ആളുകൾക്ക് രോഗം വരാം, പക്ഷേ മുറിച്ചതോ തകർന്നതോ ആയ ചർമ്മത്തിലൂടെ ശരീരത്തിൽ പ്രവേശിക്കാനും കഴിയും.പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങൾ (താപനില, ഈർപ്പം എന്നിവ) കാരണം മ്യൂക്കോമിക്കോസിസിന് കാരണമായ പ്രത്യേക അണുക്കൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് പ്രൊഫസർ ഗ്രിഫിൻ പറഞ്ഞു.