ആലത്തൂർ കാവശ്ശേരി പാടൂർ മെച്ചോട് മുണ്ടമറ്റത്തിൽ ജോർജ് മാത്യുവിന്റെയും വത്സയുടെയും മകളാണ് ഈ ഉന്നതപദവിയിലെത്തിയ അനു ജോർജ്. തഞ്ചാവൂർ അരിയല്ലൂർ ജില്ലാ കളക്ടറായിരിക്കെ മികച്ച കളക്ടർക്കുള്ള പുരസ്കാരം നേടിയ അനു 2003 തമിഴ്നാട് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.
താൻ ഒരു ഉദ്യോഗസ്ഥന്റെ മുന്നിൽ ഒരാവശ്യത്തിന് ഇരിക്കുമ്പോൾ എന്താണോ പ്രതീക്ഷിക്കുന്നത് അതാണ് തന്റെ മുന്നിലെത്തുന്നവരോട് തനിക്ക് ചെയ്യാനുള്ളതെന്നാണ് അനുവിന്റെ മനോഭാവമെന്ന് ജോർജ് മാത്യു പറഞ്ഞു. ന്യായമായതെല്ലാം ചെയ്തുകൊടുക്കും. അന്യായമായതിനോടുള്ള പ്രതികരണം ശക്തവുമായിരിക്കും. നിലവിൽ തമിഴന്ാട് സ്മോൾ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടറായി പ്രവർത്തിക്കയായിരുന്നു അനു. അരിയനല്ലൂർ കളക്ടറായിരിക്കെ അങ്കണവാടി അധ്യാപകനിയമനത്തിൽ ക്രമക്കേട് കാട്ടിയ രാഷ്ട്രീയനേതാക്കൾക്കെതിരേ ശക്തമായ നടപടിയെടുത്ത് വാർത്തകളിൽ നിറഞ്ഞു.
കോട്ടയം പാലാ പൂവരണിയിലാണ് അനുവിന്റെ കുടംബവീട്. പിതാവ് ജോർജ് മാത്യു 1971-ൽ എം.എസ്സി. ബിരുദം നേടിയശേഷം കുടുംബ ബിസിനസ്സും എസ്റ്റേറ്റും നോക്കിനടത്താൻ മലപ്പുറം നിലമ്പൂരിലേക്കുപോയി. വിവാഹശേഷം അവിടെ സ്ഥിരതാമസമായി. നിലമ്പൂരിൽനിന്ന് തമിഴ്നാട് തെങ്കാശിയിലെത്തി തോട്ടംവാങ്ങി. 17 വർഷംമുമ്പ് ആലത്തൂർ പാടൂർ മെച്ചോട് സ്ഥിരതാമസമാക്കി.
നിലമ്പൂർ ഫാത്തിമഗിരി സ്കൂളിലാണ് അനു നാലാംക്ലാസുവരെ പഠിച്ചത്. ഒറ്റപ്പാലം എൽ.എസ്.എൻ. സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി. തിരുവനന്തപുരം വിമൻസ് കോളേജിലായിരുന്നു പ്രീഡിഗ്രിയും ബിരുദവും. ഡൽഹി ജെ.എൻ.യു.വിൽനിന്ന് എം.എ.യും എം.ഫില്ലും നേടി. ചെന്നൈ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മിഷണർ, അമ്പത്തൂർ മുനിസിപ്പൽ കമ്മിഷണർ, പ്രോട്ടോക്കോൾ ഓഫീസർ, തമിഴ്നാട് സ്റ്റേറ്റ് ഷുഗർ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭരണമികവിനും സത്യസന്ധതയ്ക്കുമുള്ള അംഗീകാരമാണ് സ്റ്റാലിൻ ഏൽപ്പിച്ച പുതിയ ദൗത്യം. ഇതിനിടെ ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് സ്കോളർഷിപ്പോടെ ബിരുദാനന്തരപഠനം ചെയ്തു. ഐസനോവർ ഫൗണ്ടേഷന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
അനുജോർജിന്റെ ഭർത്താവ് തോമസ് ജോസഫ് വടക്കൻ പാലാ സ്വദേശിയാണ്. ചെന്നൈയിൽ ഐ.ടി. ഉദ്യോഗസ്ഥനാണ്. മക്കളായ ആദിത്യ ചെന്നെയിൽ ഒമ്പതാം ക്ലാസിലും ടെസ് ഏഴിലും പഠിക്കുന്നു. സഹോദരൻ അരുൺ താജ് ഹോട്ടൽ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനാണ്.
"എല്ലാം ദൈവാനുഗ്രഹം. ജനങ്ങൾക്ക് നന്മമാത്രം ചെയ്യാൻ അവൾക്ക് കഴിയട്ടെ" - തമിഴ്നാടിന്റെ ഭരണചക്രം തിരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഓഫീസ് ചുമതലയിൽ നിയമിച്ച നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരിൽ ഒരാളായ പാലക്കാട്ടുകാരി അനുജോർജിന്റെ പിതാവ് ജോർജ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
INDIA- INTERNATIONAL https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
– മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :