യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കെൻറിലെ ജില്ലിംഗ്ഹാമിൽ താമസിക്കുന്ന പന്തളം സ്വദേശി സജി ജേക്കബ് (55) ഇന്നു രാവിലെ 9 മണിയോടുകൂടി നിര്യാതനായി.
തലച്ചോറിലെ രക്തസ്രാവത്തെതുടർന്ന് മെഡ് വേ ഹോസ്പിറ്റലിൽ നിന്നും സജിയെ സർജറിക്കായി ലണ്ടൻ കിംഗ്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നില അതീവഗുരുതരമായി തുടർന്ന സജി ജേക്കബ്ന്റെ ജീവൻ വെൻറിലേറ്റർ സപ്പോർട്ടോടുകൂടി നിലനിർത്തുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളാവുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
ലണ്ടൻ സെൻറ്. തോമസ് മാർത്തോമാ ചർച്ച് അംഗമാണ് സജിയും കുടുംബവും. ശവസംസ്കാരം യുകെയിൽ തന്നെ നടത്താനാണ് തീരുമാനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഭാര്യ സുനു മെഡ് വേ NHS ഹോസ്പിറ്റലിൽ നഴ്സാണ് . നിതിൻ, നെവിൻ എന്നിവർ മക്കളാണ്.
പന്തളം മുടിയൂർക്കോണം തെക്കേടത്ത് പുത്തൻവീട്ടിൽ പരേതനായ റ്റി.എം. ചാക്കോയുടേയും മറിയാമ്മയുടേയും മകനാണ് സജി ജേക്കബ്. മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവർ സഹോദരങ്ങളാണ് ജില്ലിംഗ്ഹാമിൽ താമസിക്കുന്നു. സഹോദരി ജെസിയും മാതാവ് മറിയാമ്മയും ആണ് നാട്ടിൽ ഉള്ളത്.