രാജ്യത്ത് 21 ലക്ഷം പരിശോധിച്ചപ്പോള്‍ 2.11 ലക്ഷം കൊവിഡ് കേസുകള്‍, താഴാതെ മരണനിരക്ക്
വ്യാഴാഴ്ച, മേയ് 27, 2021
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം കൊവിഡ്-19 കേസുകൾക്ക് തുടര്‍ച്ചയായി കുറവ്. എന്നാൽ, മരണ നിരക്കിൽ ആശങ്ക ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതോടെയാണ് കോവിഡ് കണക്കുകള്‍ കുറയുന്നതായി കാണുന്നത്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗബാധ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിലാണ്.