15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷ്. കേരളത്തിന്റെ 23ാം സ്പീക്കര്‍ ആയാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.
96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
തൃത്താലയില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ വി ടി ബല്‍റാമിയിരുന്നു പ്രധാന എതിരാളി. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം സഭ ഇന്ന് പിരിയും. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്.