സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയിൽ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ തളർന്നുകിടക്കുന്ന ഇയാളെ നാട്ടുകാരാണ് കണ്ടെത്തിയത്. പൊലീസെത്തി ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗിൽ ചികിത്സിയലാണ്.
ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായി കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അമ്പിളി ദേവി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.