ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് സ്വാമിത്വ പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വത്ത് മൂല്യനിർണ്ണയ പരിഹാരമായ 4.09 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് ഇ-പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്‌തു
സ്വാമിത്വ പദ്ധതി പ്രകാരം ഇ-പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് ദേശീയ പഞ്ചായത്തിരാജ് ദിനത്തില്‍ പധാനമന്ത്രി നരേന്ദ്ര മോദി സമാരംഭമിട്ടു . ഈ അവസരത്തില്‍ 4.09 ലക്ഷം വസ്തു ഉടമകള്‍ക്ക് അവരുടെ ഇ-പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ നല്‍കി, രാജ്യത്തുടനീളം സ്വാമിത്വ പദ്ധതി നടപ്പാക്കുന്നതിന് ഇതോടെ തുടക്കമായി.
PM urges all Panchayats to follow mantra of 'Dawai bhi kadai bhi'; launches distribution of e-property cards under SWAMITVA scheme
പദ്ധതി പ്രകാരം ഗ്രാമത്തിലെ മുഴുവന്‍ സ്വത്തുക്കളും ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തുകയും ഉടമസ്ഥര്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡ് നല്‍കുകയും ചെയ്യുന്നു. സ്വത്ത് രേഖകള്‍ അനിശ്ചിതത്വം നീക്കംചെയ്യുകയും സ്വത്ത് തര്‍ക്കങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ദരിദ്രരെ ചൂഷണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും സംരക്ഷിക്കുന്നതിനാല്‍ പദ്ധതി ഗ്രാമങ്ങളില്‍ പുതിയ ആത്മവിശ്വാസം പകര്‍ന്നു. .
സാമൂഹ്യവും -സാമ്പത്തികവുമായി ശാക്തീകരിക്കപ്പെട്ടതും സ്വാശ്രയവുമായ ഗ്രാമീണ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രമേഖലാ പദ്ധതിയായി 2020 ഏപ്രില്‍ 24 നാണ് പ്രധാനമന്ത്രി സ്വാമിത്വ (ഗ്രാമങ്ങളുടെ സര്‍വേ, ഗ്രാമ പ്രദേശങ്ങളിലെ മാപ്പിംഗ്) പദ്ധതി ആരംഭിച്ചത് . മാപ്പിംഗിന്റെയും സര്‍വേയുടെയും ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗ്രാമീണ ഇന്ത്യയെ രൂപാന്തരപ്പെടുത്താന്‍ പദ്ധതിക്ക് കഴിവുണ്ട്. വായ്പകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നേടുന്നതിന് ഗ്രാമീണര്‍ വസ്തുവിനെ സാമ്പത്തിക സ്വത്തായി ഉപയോഗിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു.
വായ്പ്പാ സാധ്യതയും ലഘൂകരിക്കുന്നു
മഹാരാഷ്ട്ര, കര്‍ണാടകം , ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ഗ്രാമങ്ങളില്‍ പദ്ധതിയുടെ പൈലറ്റ് ഘട്ടം നടപ്പാക്കി.പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ മാതൃക തയ്യാറാക്കി വേഗത്തില്‍ വായ്പ ഉറപ്പാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.
''ഒരു തരത്തില്‍, ഈ പദ്ധതി ദരിദ്ര വിഭാഗത്തിന്റെ സുരക്ഷയും ഗ്രാമങ്ങളുടെയും അവരുടെ സമ്പദ്വ്യവസ്ഥയുടെയും ആസൂത്രിതമായ വികസനവും ഉറപ്പാക്കും'', പ്രധാനമന്ത്രി പറഞ്ഞു. സര്‍വേ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിടാനും ആവശ്യമുള്ളിടത്ത് സംസ്ഥാന നിയമങ്ങള്‍ മാറ്റാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വായ്പ നല്‍കുന്നതിന് എളുപ്പത്തില്‍ സ്വീകാര്യമായ പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ മാതൃക തയ്യാറാക്കി വേഗത്തില്‍ വായ്പ ഉറപ്പാക്കാന്‍ അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു.