വാക്സിനേഷന് പുതിയ മാര്‍ഗരേഖ |വാക്സിനേഷന്‍ രണ്ടാം ഡോസിന് സ്പോട്ട് റജിസ്ട്രേഷന്‍
കോവിഡ് രണ്ടാം ഡോസ് വാക്സീന്‍ എടുക്കാന്‍, അതായത് മുൻപ് എടുത്തിട്ടുള്ളവർക്ക് സ്പോട്ട് റജിസ്ട്രേഷന്‍ ഏർപ്പെടുത്തി. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വേണ്ട. അതുപോലെ പ്രായമായവർക്കും സ്പെഷ്യൽ കാറ്റഗെറിയിൽ പെടുന്നവർക്കും പ്രത്യേക നിരയുണ്ടാകും
കോവിഡ് വാക്സിനേഷന് പുതിയ മാര്‍ഗരേഖയായി. രണ്ടാം ഡോസ് വാക്സീന്‍ എടുക്കാന്‍ സ്പോട്ട് റജിസ്ട്രേഷന്‍ ഏർപ്പെടുത്തി. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വേണ്ട. സ്പോട്ട് അലോട്ട്മെന്റിലൂടെയാകും കുത്തിവയ്പ്പും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും.
അതേസമയം, 18 മുതൽ 45 വയസ്സിന് ഇടയിലുള്ളവർക്ക് വാക്സീനേഷന് റജിസ്റ്റർ ചെയ്യാനായി തുറന്നു കൊടുത്ത കോവിൻ പോർട്ടലിൽ ആദ്യ മൂന്നു മണിക്കൂറിൽ റജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ. മേയ് ഒന്നു മുതലാണ് 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുക.
റജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ ഉണ്ടായ സെർവർ തകരാറിനുശേഷം ഒരു മിനിറ്റിൽ ഏകദേശം 27 ലക്ഷം പേരാണ് റജിസ്റ്റർ െചയ്യുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്ലോട്ടുകൾ ലഭിക്കുന്നത് സംസ്ഥാന സർക്കാരിനെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ സ്ലോട്ടുകൾ ലഭ്യമായില്ലെങ്കിൽ വീണ്ടും ക്ഷമയോടെ ശ്രമിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആദ്യ മണിക്കൂറിൽ സർവർ തകരാറിലായിരുന്നു. ഈ പ്രശ്നം ഉന്നയിച്ച് ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തുവന്നിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചതായി ആരോഗ്യ സേതു ട്വീറ്റ് ചെയ്തു.
രജസ്‌ട്രേഷൻ എന്ന് മുതൽ ?
45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്കായുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതൽ ആരംഭിക്കും.
എവിടെ രജിസ്റ്റർ ചെയ്യണം ?
കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്‌സൈറ്റിലാണ്.
രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?
selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.
-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.
-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.
-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.
-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.
-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.