വോട്ടെടുപ്പ് ഇന്ന്: 06 ചൊവ്വാഴ്ച, ഏപ്രിൽ 2021
കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം
നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. കേരളവും തമിഴ്നാടും പുതുച്ചേരിയും ഇന്ന് വിധിയെഴുതും ബംഗാളിലും അസമിലും മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരുമാണ്.131 മണ്ഡലങ്ങളിൽ രാവിലെ എഴ് മുതൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്. 957 സ്ഥാനാർഥികളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്.
രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാരാണ് ഇന്ന് ബൂത്തുകളിൽ എത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് ബൂത്തുകള്‍ സജ്ജമായിരിക്കുന്നത്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്.
എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിലാണ് വൈകീട്ട് ആറുവരെ പോളിംഗ് നിശ്ചയിച്ചിരിക്കുന്നത്. മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കൊങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ എന്നിവിടങ്ങളിലാണ് ഇത്.
വോട്ടുചെയ്യാൻ പോകുമ്പോൾ ഇവയിലൊന്നു കയ്യിൽ കരുതണം
1. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ്
2. പാസ്പോർട്ട്
3. ഡ്രൈവിങ് ലൈസൻസ്
4. ആധാർ കാർഡ്
5. ഗവൺമെന്റ് സർവ്വീസ് തിരിച്ചറിയൽ കാർഡ്
6. ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല)
7. പാൻ കാർഡ്
8. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സ്മാർട്ട് കാർഡ്
9. തൊഴിൽ പദ്ധതി ജോബ് കാർഡ്
10. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ്
11. ഫോട്ടോ പതിച്ച പെൻഷൻ കാർഡ്
12. MP, MLA, MLC എന്നിവരുടെ ഔദ്യാഗിക തിരിച്ചറിയൽ കാർഡ്
വോട്ടെടുപ്പ് ദിനത്തില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍
വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ആയിരിക്കണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരോ കക്ഷിയുടെ പേരോ ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല.
പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലോ നഗരസഭയില്‍ 100 മീറ്റര്‍ പരിധിയിലോ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക്ക് ഉപയോഗിക്കുവാന്‍ പാടില്ല. വോട്ടെടുപ്പിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
സംഘട്ടനവും സംഘര്‍ഷവും ഒഴിവാക്കുന്നതിനായി പോളിങ് ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്. സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാട രഹിതമാണെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.
വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.