അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് 2021 മെയ് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു.
ഇൻഡ്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സർവീസുകൾക്കുള്ള വിലക്ക് 2021 മെയ് 31 ന് 23:59 മണിക്കൂർ വരെ നീട്ടിയതായി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അൽപ സമയം മുമ്പ് ട്വിറ്ററിലൂടെയാണ് അറിയിച്ചത് .
എന്നാൽ ചരക്ക് വിമാനങ്ങൾ വിദേശികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന വിമാനങ്ങൾ, ചാർട്ടർ വിമാനങ്ങൾ, വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങൾ, ഉഭയകക്ഷി എയർ ബബിൾ കരാറുകൾ എന്നിവ തുടർന്നും പ്രവർത്തിക്കുമെന്നും സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
— DGCA (@DGCAIndia) April 30, 2021
https://www.ucmiireland.com/p/ucmi-group-join-page_15.html