വിവാദമായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതക കേസില്‍ നിര്‍ണായക വിധി. ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടുകുത്തിയിരിക്കുന്ന ഡെറിക്കിന്റെ വീഡിയോ വൈറലായതോടെയാണ്...കറുത്തവര്‍ഗക്കാരോടുള്ള ക്രൂരതയ്ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നത്.
ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരായ മൂന്ന് കുറ്റങ്ങളും കോടതി ശരിവെച്ചു. രണ്ട് കൊലപാതക കുറ്റങ്ങളും ഒരു നരഹത്യാ കുറ്റവുമാണ് ചുമത്തിയിരുന്നത്. മൂന്ന് കുറ്റങ്ങളിലായി 75 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തപ്പെട്ടത്. ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചക്കുള്ളില്‍ കോടതി വിധിക്കും.
കഴിഞ്ഞ വര്‍ഷം മെയ് 25നാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നത്. പിന്നാലെ വര്‍ണ്ണ വിവേചനതിനെതിരായ ലോകവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയായ കേസിലാണ് നിര്‍ണായക ഉത്തരവ്.മൂന്നാഴ്ച നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഡെറിക് ഷോവിന്‍റെ ജാമ്യം റദ്ദാക്കി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മിനിയാപൊലിസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു ഷോവിന്‍.ഇയാള്‍ കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കിയതോടെ കോടതിക്ക് പുറത്ത് നിരവധി പേരാണ് ആഹ്ളാദം പ്രകടിപ്പിച്ചത്.