സർക്കാരിന്റെ ആഗോള യാത്രാ ടാസ്‌ക്ഫോഴ്‌സിന്റെ പദ്ധതികൾ പ്രകാരം യുകെയിലേക്ക് മടങ്ങുന്നവർക്ക് വാക്സിനേഷൻ നില കണക്കിലെടുക്കാതെ പുറപ്പെടുന്നതിന് മുമ്പുള്ള COVID പരിശോധനകൾ നടത്തുമെന്ന് ദി ഡെയ്‌ലി ടെലിഗ്രാഫിലെ ഒരു റിപ്പോർട്ട് പറയുന്നു. പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്നവർക്ക് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങൾ സന്ദർശിച്ചതിന് ശേഷം കുറച്ച് പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂ, ഇടത്തരം അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുമ്പോൾ 10 ദിവസത്തെ കാറെന്റിൻ ഒഴിവാക്കാം.തീരുമാനം പരിഗണനയിൽ
It is understood the proposals would see all travellers entering the UK required to have a negative COVID-19 test before their departure, regardless of whether they have been vaccinated.
യുകെയിൽ പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ, പുറപ്പെടുന്നതിന് മുമ്പായി നെഗറ്റീവ് COVID-19 പരിശോധന നടത്തണമെന്ന് നിർദ്ദേശങ്ങളിൽ കാണാമെന്ന് സ്കൈന്യൂസ് പറയുന്നു .
പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌കില്ലാതെ ഒത്തുചേരാം - അമേരിക്ക |
പൂര്‍ണമായും വാക്സിനേഷന്‍ (രണ്ട് ഡോസ്) സ്വീകരിച്ചവര്‍ ഒത്തുചേരുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കൊറോണ വൈറസ് ഗൈഡ് ലൈന്‍സിന്റെ ഭാഗമായ അറിയിപ്പില്‍ പറയുന്നു.മഹാമാരിയുടെ വ്യാപനം ആരംഭിച്ചതുമുതല്‍ വിവിധ വശങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് സി.ഡി.സി. അറിയിച്ചു.
വധി ദിനങ്ങളില്‍ ആരാധനാലയങ്ങളില്‍ ഒത്തുചേരുന്നവര്‍ കോവിഡ്19 വ്യാപിപ്പിക്കുന്നതിന് സാധ്യതയുള്ളതിനാല്‍ കഴിവതും വെര്‍ച്വല്‍ ആയി മതപര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതാണ് നല്ലതെന്ന് സി.ഡി.സി.യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ വീടിന് പുറത്ത് സംഘടിപ്പിക്കുന്നതായിരിക്കും നല്ലതെന്നുള്ള നിര്‍ദേശവും ഉണ്ട്.
പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌കില്ലാതെ ഒത്തുചേരാം-സി.ഡി.സി. https://t.co/erOJY652bc
— UCMI (@UCMI5) April 4, 2021
വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ ഒത്തുചേരുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുമ്പോള്‍ തന്നെ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ഒത്തുചേരുന്നതിന് യാതൊരു നിബന്ധനകളും ഇല്ല എന്ന് അമേരിക്കൻ ഫെഡറല്‍ ഏജന്‍സി അറിയിച്ചു. എന്നിരുന്നാലും ടെക്സസില്‍ മാത്രമല്ല, അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ്19 പൂര്‍ണമായും നിയന്ത്രണാധീനമായിട്ടില്ലെന്നും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
— UCMI (@UCMI5) April 4, 2021