ബ്രസല്‍സ്: യുഎസില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് വരുന്ന വേല്‍ക്കാലത്തോടെ പിന്‍വലിക്കാനുള്ള ആലോചനയിലാണ് യൂറോപ്യന്‍ യൂണിയന്‍.യുഎസും യൂറോപ്യന്‍ യൂണിയനും ഒരേ വാക്സിനുകള്‍ക്ക് അഗീകാരം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഇതു സാധ്യമാകുമെന്ന് യൂറോപ്യന്‍ കമ്മിഷ്# പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പറഞ്ഞു.
അതേസമയം, ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന കൃത്യമായ തീയതികള്‍ ഉര്‍സുല വ്യക്തമാക്കിയില്ല. വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുക എന്നാണ് സൂചന.
ഒരു വര്‍ഷമായി യുഎസില്‍നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് അനിവാര്യമല്ലാത്ത യാത്രകള്‍ അനുവദിക്കുന്നില്ല. അടുത്ത ടൂറിസ്ററ് സീസണോടെ ഇത് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം കോവിഡ് 19 നെതിരെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ അമേരിക്കക്കാര്‍ക്ക് ഈ വേനല്‍ക്കാലത്ത് യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചത്.27 അംഗരാജ്യങ്ങള്‍ നിരുപാധികമായി ഇഎംഎ അംഗീകരിച്ച വാക്സിനുകള്‍ വാക്സിനേഷന്‍ എടുക്കുന്ന എല്ലാവരെയും സ്വീകരിക്കും ഡെര്‍ ലെയ്ന്‍ പറഞ്ഞു.
ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവര്‍ നിര്‍മ്മിച്ച കോവിഡ് 19 വാക്സിനുകള്‍ യുഎസ് ആരോഗ്യ അധികൃതര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്, ഇവയെല്ലാം യൂറോപ്യന്‍ യൂണിയനില്‍ ഉപയോഗിക്കാന്‍ അധികാരമുള്ളവയാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് ഏപ്രില്‍ 28 ബുധനാഴ്ച വാക്സിന്‍ പാസ്പോര്‍ട്ടുകള്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ തീരുമാനിക്കപ്പെടും എന്നാണ് കരുതുന്നത്.