രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.15 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ജനുവരി എട്ടിന് അമേരിക്കയിൽ 3,07, 581 കേസുകൾ സ്ഥിരീകരിച്ചതായിരുന്നു. വെറും പ്രതിനേഴ് ദിവസം കൊണ്ടാണ് രാജ്യത്തെ നോദിന കേസുകൾ ഒരു ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷത്തിലേക്ക് കുതിച്ചത്. പോസിറ്റിവിറ്റി നിരക്ക് 19 ശതമാനത്തിലേക്ക് ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസവും മരണം രണ്ടായിരം കടന്നു.
ഇതുവരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ വിലക്കും നിയന്ത്രണവും ഏർപ്പെടുത്തിയ രാജ്യങ്ങൾ ഇവയൊക്കെയാണ്.
1.യുഎസ്എ“വളരെ ഉയർന്ന തോതിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൗരന്മാരോട് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകി.
“ഇന്ത്യയിലെ നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കുമ്പോൾ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം,കൂടാതെ യാത്ര ചെയ്യുകയാണെങ്കിൽ വാക്‌സിൻ സ്വീകരിക്കുകയും മാസ്‌ക്കുകൾ ധരിക്കുകയും ജനക്കൂട്ടങ്ങൾ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്.” യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)അധികൃതർ വ്യക്തമാക്കി.
2 . യുകെ
കോവിഡ് -19 വേരിയന്റ് കൾ കണ്ടെത്തിയതിനെ തുടർന്ന് ബോറിസ് ജോൺസൺ സർക്കാർ വെള്ളിയാഴ്ച പുലർച്ചെ 4 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഹൗസ് ഓഫ് കോമൺസിൽ അറിയിച്ചു.
3 . ന്യൂസിലാന്റ്
ഇന്ത്യയിൽ ദിനം പ്രതി രോഗം വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ എല്ലാ യാത്രക്കാർക്കും പ്രവേശനം നിർത്തിവച്ചതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ ഏപ്രിൽ 8 ന് പ്രഖ്യാപിച്ചു.
ഏപ്രിൽ 11 ന് ആരംഭിച്ച സസ്‌പെൻഷൻ ഏപ്രിൽ 28 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
4 . ഹോങ്കോംഗ്
ഏഷ്യൻ ഫിനാൻഷ്യൽ ഹബിൽ ആദ്യമായി N501Y മ്യൂട്ടന്റ് കോവിഡ്
കണ്ടെത്തിയതിനെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഹോങ്കോംഗ് രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
5 . സിംഗപ്പൂർ
കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നതും പുതിയ വകഭേദം കണ്ടത്തിയതും കാരണം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നടപടികൾക്ക് പുറമെ ഏഴു ദിവസത്തെ അധിക താമവും നൽകേണ്ടിവരുമെന്ന് സിംഗപ്പൂർ അധികൃതർ അറിയിച്ചു..
കൂടാതെ സിംഗപ്പൂർ ഇതര പൗരന്മാർക്കും സ്ഥിര താമസക്കാർക്കുമായുള്ള പ്രവേശന അനുമതി കുറയ്ക്കുന്നതിനായുള്ള നടപടികൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
6 . ഒമാൻ
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാൻ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. കോവിഡ് -19 ന്റെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുപ്രീം സമിതിയുടെ പുതിയ തീരുമാനം.
ഏപ്രിൽ 24 വൈകുന്നേരം 6 മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും
7 . ഫ്രാൻസ്
പുതിയ കൊറോണ വൈറസ് വേരിയന്റ് കണ്ടത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന നിയന്ത്രണങ്ങൾ ഫ്രാൻസ് ഏർപ്പെടുത്തി. ഫ്രാൻസിൽ എത്തുന്ന ആളുകൾ ആവശ്യകത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ പ്രകാരം പോലീസ് പരിശോധനകളോടെ നിർബന്ധിത 10 ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക INDIA- INTERNATIONAL https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv– മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.



.jpg)











